പ്രാരാബ്ധം കൊണ്ട് കേരളത്തിലെ ഒരു വിദ്യാർഥിക്ക് പോലും വിദ്യാഭ്യാസം നഷ്ടമാകില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി

ദേശിയ അടിസ്ഥാനത്തിലും സാർവ്വ ദേശിയ അടിസ്ഥാനത്തിലും കേരളത്തിലെ വിദ്യാഭ്യാസ രംഗം ലോക നിലവാരത്തിലേക്ക് എത്തണം. വിദ്യാർഥികളുടെ അഭിരുചിയ്ക്ക് അനുസരിച്ചുള്ള വിദ്യാഭ്യാസ പ്രക്രിയക്കാണ് രൂപം കൊടുക്കേണ്ടത്. പ്രാരാബ്ദം കൊണ്ട് കേരളത്തിലെ ഒരു വിദ്യാർഥിക്ക് പോലും വിദ്യാഭ്യാസം നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകില്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പത്ത് വയസുള്ള കുട്ടികൾ വരെ കൂലി വേലയ്ക്കു പോവുകയാണ്. കേരളത്തിൽ അങ്ങനെയൊരു സാഹചര്യമില്ല. ഇടത് പക്ഷ പ്രസ്ഥാനം വിദ്യാഭ്യാസ രംഗത്ത് നടത്തിയ ഇടപെടലാണ് അതിനുള്ള കാരണം. എന്റെ മുൻഗാമികൾ ചെയ്ത കാര്യങ്ങളുടെ തുടർച്ച ആയിരിക്കും ഞാനും ചെയ്യുന്നത്. കഴിഞ്ഞ എൽഡിഎഫ് സർക്കാർ പ്രകടന പത്രികയിലെ 90 ശതമാനം കാര്യങ്ങളുംനടപ്പിലാക്കി . മന്ത്രിസഭാ യോഗത്തിൽ പ്രകടന പത്രികയുടെ കോപ്പി ആയിരുന്നു മുഖ്യമന്ത്രി നമുക്ക് നൽകിയത്. മൂന്നു മാസം കൂടുമ്പോൾ റിവ്യൂ ഉണ്ടാകും. ഇതൊന്നും ഒറ്റയ്ക്കുള്ള പ്രവർത്തനമല്ല, ഉദ്യോഗസ്ഥരും ജീവനക്കാരും എല്ലാവരും ചേർന്നുള്ള പ്രവർത്തനത്തിന്റെ ഫലമാണ്. അവരെയും കൂടി വിശ്വാസത്തിൽ എടുക്കണം. ഇപ്പോൾ ജനങ്ങളിൽ ഇടയിൽ നല്ല ധാരണയുള്ള ഒരുപാട് പേരുണ്ട്. പ്രതിപക്ഷത്തെ കൂടി വിശ്വാസിത്തിൽ എടുത്ത് കൊണ്ടുള്ള ഒരു പ്രവർത്തനമായിരിക്കും കാഴ്ചവെക്കുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ദ ക്യു അഭിമുഖത്തിൽ പറഞ്ഞു.

No stories found.
The Cue
www.thecue.in