കേരളത്തിന് ഇത് വിജയചരിത്രം, ചുവന്നുറച്ച് രണ്ടാമൂഴം | KERALA ELECTION RESULTS 2021

തുടര്‍ ഭരണം ഉറപ്പെന്ന് ഉറപ്പിച്ചായിരുന്നു ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പിനെ നേരിട്ടത്. ക്യാപ്റ്റനായി മുഖ്യമന്ത്രി പിണറായി വിജയനെ മുന്നിലേക്ക് നിര്‍ത്തി ഭരണത്തുടര്‍ച്ചയെന്ന ചരിത്രനേട്ടം സാധ്യമാക്കാമെന്ന ആത്മവിശ്വാസം ഒരു ഘട്ടത്തിലും ഇടതുപക്ഷത്തെ കൈവിട്ടില്ല. പ്രീ പോള്‍, പോസ്റ്റ് പോള്‍ സര്‍വ്വേകളും, എക്സിറ്റ് പോളുകളും കേരളം ചുവന്നുതുടുക്കുമെന്ന് തന്നെ പ്രവചിച്ചു. കാബിനറ്റിലെ മന്ത്രിയെ മുതല്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി വരെ ഓരോ കേന്ദ്ര ഏജന്‍സികള്‍ക്ക് മുന്നിലെത്തുന്ന സാഹചര്യമുണ്ടായിരുന്നു. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലാവുകയും സ്പീക്കര്‍ അന്വേഷണ പരിധിയിവാവുകയും ചെയ്തു. ഇതൊന്നും പ്രതിഫലിക്കാതെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൈവരിച്ച വിജയമായിരുന്നു സര്‍ക്കാരിന്റെ ആത്മവിശ്വാസം ഇരട്ടിപ്പിച്ചത്. അഞ്ച് വര്‍ഷത്തെ വികസനവും ക്ഷേമപദ്ധതികളും വോട്ടാകുമെന്ന് പിണറായി മുതല്‍ ഓരോ നേതാക്കളും ആവര്‍ത്തിച്ചു. അവിടെ പ്രതിപക്ഷ കക്ഷികള്‍ ഒന്നു പതറിയില്ലേ എന്ന സംശയം ഉന്നയിച്ചാലും തെറ്റ് പറയാന്‍ സാധിക്കില്ല. ഇപ്പോള്‍ കേരളം അന്തിമ വിധിയെഴുതിയിരിക്കുകയാണ്. ഈ വിധിയോടൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്‍ ചരിത്രത്തിലേക്ക് കൂടിയാണ് നടന്നു നീങ്ങുന്നത്. 1980കള്‍ക്ക് ശേഷം കേരള ചരിത്രത്തില്‍ ഭരണതുടര്‍ച്ച കൈവരിച്ച സര്‍ക്കാരിന് നേതൃത്വം നല്‍കിയ മുഖ്യമന്ത്രിയായി അദ്ദേഹം മാറുന്നു. മുരടന്‍ ശൈലിയുടെയും, പരുക്കന്‍ ശരീരഭാഷയുടെയും, ചിരിക്കാത്ത മുഖത്തിന്റെയുമൊക്കെ കവര്‍ ചിത്രമായി മാധ്യമനിര്‍മ്മിത പൊതുബോധം അടയാളപ്പെടുത്തിയ പിണറായി വിജയനെ മുഖ്യമന്ത്രിയായി മതിയെന്ന് ജനം വിധിയെഴുതിയിരിക്കുന്നു.

No stories found.
The Cue
www.thecue.in