അലൻ - താഹ കേസല്ല തെരഞ്ഞടുപ്പിൽ മത്സരിക്കാൻ കാരണം: ഷുഹൈബ്

അലന്‍-താഹ കേസല്ല തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്കെതിരെ മത്സരിക്കുന്നതിന് കാരണമെന്ന് കോഴിക്കോട് കോര്‍പ്പറേഷനിലെ ആര്‍.എം.പി സ്ഥാനാര്‍ത്ഥി ഷുഹൈബ്.അത്തരത്തില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ട്. എല്‍.ഡി.എഫ് മൂന്നക്ഷരമായി ചുരുങ്ങി. പാര്‍ട്ടിക്കുള്ളില്‍ പോലും അഭിപ്രായം പറയുന്നവര്‍ പോലും പുറത്ത് ശത്രുവായി മാറുന്നു. പ്രത്യായശാസ്ത്രം കൊല ചെയ്യുപ്പെടുന്ന സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥിയായത്. പത്ത് കൊല്ലമായി സി.പി.എമ്മില്‍ നിന്നും വിട്ടുനില്‍ക്കുകയാണെന്നും ഷുഹൈബ് വ്യക്തമാക്കി.

No stories found.
The Cue
www.thecue.in