ആരാണ് വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, അദ്ദേഹം ഹിന്ദു വിരുദ്ധനോ ? 

കാളികാവിനടുത്ത് കല്ലാമൂലയില്‍ വെച്ചാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും 27 അനുയായികളെയും ബ്രിട്ടീഷ് സൈന്യം പിടികൂടിയത്. ശേഷം വിചാരണ നടത്തി പട്ടാള കോടതി വധശിക്ഷ വിധിച്ചു. അദ്ദേഹം അന്ത്യാഭിലാഷമായി പറഞ്ഞത് ഇതായിരുന്നു. നിങ്ങള്‍ പുറകില്‍ നിന്ന് വെടിവെയ്ക്കരുത്. അതിനായി എന്റെ കണ്ണ് കെട്ടരുത്. കൈ പുറകില്‍ കെട്ടുകയും ചെയ്യരുത്. ചങ്ങലകള്‍ ഒഴിവാക്കി. മുന്നില്‍ നിന്ന് നെഞ്ചിലേക്ക് നിറയൊഴിക്കണം. എനിക്ക് ഈ മണ്ണില്‍ മുഖം ചേര്‍ത്ത് മരിക്കണം. അത്രമേല്‍ നിര്‍ഭയമായി കൊളോണിയല്‍ വാഴ്ചയെ എതിരിട്ട പോരാളിയായിരുന്നു വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി.

AD
No stories found.
The Cue
www.thecue.in