സഫൂറ സര്‍ഗാറിനെതിരെ പച്ചക്കള്ളങ്ങള്‍ ആഘോഷിച്ച് ക്രൂരവേട്ട

ലോക്ക്ഡൗണിനിടെ യുഎപിഎ ചുമത്തി തിഹാര്‍ ജയിലില്‍ അടച്ച, മൂന്ന് മാസം ഗര്‍ഭിണിയായ സഫൂറ സര്‍ഗാറിനെതിരെ സമൂഹ മാധ്യമങ്ങളില്‍ പച്ചക്കള്ളങ്ങള്‍ ആഘോഷിച്ച് ക്രൂരവേട്ട.സഫൂറ സര്‍ഗാര്‍ അവിവാഹിതയാണെന്നും അറസ്റ്റിനുശേഷമുള്ള മെഡിക്കല്‍ പരിശോധയനയുടെ ഭാഗമായി കൊവിഡ് 19 ടെസ്റ്റ് നടത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന കാര്യം വെളിപ്പെട്ടതെന്നുമാണ് പ്രധാന പ്രചരണം.സഫൂറ വിവാഹിതയാണ്. 2018 ലായിരുന്നു വിവാഹം. മൂന്ന് മാസം ഗര്‍ഭിണിയാണെന്ന കാര്യം അറസ്റ്റ് ചെയ്യും മുന്‍പേ പൊലീസിനും വ്യക്തമാണ്. അല്ലതല്ലാതെ പൊലീസ് പിടിയിലായ ശേഷമുള്ള കൊവിഡ് 19 പരിശോധനയിലല്ല ഗര്‍ഭിണിയാണെന്ന് അറിയുന്നത്.

AD
No stories found.
The Cue
www.thecue.in