ഒരു ഭാഗത്ത് ടിക്കറ്റിന്റെ പേരില്‍ കേന്ദ്രത്തിന്റെ പിഴിയല്‍, മറുഭാഗത്ത് ടിക്കറ്റെടുക്കാന്‍ പാങ്ങില്ലാത്തവരെ നിഷ്‌കരുണം തഴയല്‍ 

ജീവനെടുക്കുന്ന കൊവിഡ് മഹാമാരിക്കും തൊഴില്‍ ഇല്ലാതായതിനെ തുടര്‍ന്നുള്ള കടുത്ത ദുരിതത്തിനും ഇടയില്‍ അകപ്പെട്ട് ഞെരുങ്ങുകയാണ് ഗള്‍ഫിലെ സാധാരണ പ്രവാസി. കുറഞ്ഞ വേതനത്തില്‍ ജോലിയെടുക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികള്‍, അതില്‍ ഭൂരിപക്ഷം വരുന്ന മലയാളികള്‍, കൊവിഡ് 19 പ്രതിസന്ധിയില്‍ ഉഴലുകയാണ്. ജോലിയില്ലാതായതോടെ ഭക്ഷണം കഴിക്കാന്‍ പോലും വകയില്ലാതായവര്‍ നിരവധി. സാമൂഹ്യ പ്രവര്‍ത്തകരുടെ കനിവിലാണ് പലര്‍ക്കും ആഹാരം കിട്ടുന്നത്. ഉപജീവനമാര്‍ഗം നിലച്ചതിനാല്‍ ടിക്കറ്റെടുക്കാന്‍ പണമില്ലാത്തതുകൊണ്ട് നാട്ടിലേക്ക് മടങ്ങാനാകാത്ത ദുരവസ്ഥയും.

AD
No stories found.
The Cue
www.thecue.in