സര്‍വത്ര ക്രമക്കേട്, സംരക്ഷകരായി സര്‍ക്കാര്‍ 

പൊലീസ് മേധാവിയെ കുറ്റാരോപിതനാക്കി അക്കൗണ്ടന്റ് ജനറല്‍ വാര്‍ത്താ സമ്മേളനം നടത്തുന്നത് സംസ്ഥാന ചരിത്രത്തില്‍ ആദ്യമാണ്. 12,061 വെടിയുണ്ടകള്‍ കാണാതായി, ഡിജിപി ലോക്നാഥ് ബെഹ്റ കോടികളുടെ ഫണ്ട് വകമാറ്റി തുടങ്ങിയ ഗുരുതര ക്രമക്കേടുകളാണ് സിഎജി അക്കമിട്ട് നിരത്തിയിരിക്കുന്നത്. എന്നാല്‍ ഈ ക്രമക്കേടുകളെ ഗൗരവത്തിലെടുക്കാനോ അതില്‍ അടിയന്തര നടപടികളെടുക്കാനോ ശരിയായ പ്രതികരണം നടത്താനോ ആഭ്യന്തരവകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇനിയും തയ്യാറായിട്ടില്ല. ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ സ്ഥാനത്ത് നിന്ന് മാറ്റുമോ എന്ന ചോദ്യത്തിന് ചിരിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഇതേക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്ന് തന്ത്രപരമായി ഒഴിഞ്ഞുമാറുകയായിരുന്നു ഡിജിപി.

AD
No stories found.
The Cue
www.thecue.in