ഷഹീന്‍ബാഗിനോട് ബിജെപിക്കും സംഘപരിവാറിനും എന്താണിത്ര കലിപ്പ് 

ദില്ലിയില്‍ അധികാരത്തിലെത്തിയാല്‍ ഷഹീന്‍ബാഗ് എന്നൊന്നുണ്ടാകില്ലെന്ന ഭീഷണി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെതാണ്. ഷഹീന്‍ബാഗിനോട് ബിജെപിക്കും സംഘപരിവാറിനും എന്താണിത്ര കലിപ്പ്. ഒറ്റക്കാര്യം മാത്രം .അവിടെ സിഎഎ, എന്‍ആര്‍സി എന്നിവക്കെതിരെ സ്ത്രീകള്‍ സമരം നയിക്കുന്നു. രണ്ട് മാസമായി രാപ്പകല്‍ സമരത്തിലാണവര്‍. ഷഹീന്‍ബാഗില്‍ മുഴങ്ങുന്നത് ഇന്‍ക്വിലാബും ആസാദിയും. കൈയ്യിലുള്ളത് മൂവര്‍ണക്കൊടിയും. പിന്നെ രാജ്യം ഭരിക്കുന്നവര്‍ക്ക് ഷഹീന്‍ ബാഗ് മുക്തമായ ദില്ലി ലക്ഷ്യമാകാതിരിക്കില്ലല്ലോ.

റിപ്പബ്ലിക് ദിനത്തില്‍ ഷഹീന്‍ബാഗിലേക്ക് ഒഴുകിയെത്തിയവര്‍ മതേതരത്വവും ഭരണഘടനയും സംരക്ഷിക്കാന്‍ തെരുവിലിറങ്ങിയവര്‍ക്ക് ആവേശമാണ്. അതിന്റെ എതിര്‍പക്ഷത്തുള്ളവര്‍ക്ക് ഭീതിയും.

ഹൈദരാബാദ് സര്‍വകലാശാലയിവെ വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ അമ്മ രാധിക വെമുല, ബീഫിന്റെ പേരില്‍ ആള്‍ക്കൊട്ടം കൊലപ്പെടുത്തിയ ജുനൈദിന്റെ ഉമ്മ സൈറാ ബാനു, ഐക്യപ്പെട്ടെത്തി ഈ അമ്മമാരും സംഘപരിവാരിന്റെ വെറുപ്പിന്റെ രാഷ്ട്രീയത്തിന്റെ ഇരകളാണ്.

അമിത് ഷായില്‍ ഒതുങ്ങുന്നതല്ല ഷഹീന്‍ബാഗിലെ സമരത്തോടുള്ള വെറുപ്പ്. പുരുഷന്‍മാര്‍ വീട്ടിലിരുന്ന് ഉറങ്ങുന്നു, സ്ത്രീകളെയും കുട്ടികളെയും തെരുവിലേക്ക് സമരത്തിനായി ഇറക്കിവിടുന്നുവെന്ന് പരിഹസിച്ചത് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ്. സമരത്തില്‍ ഉറച്ച് നില്‍ക്കുന്ന സ്ത്രീകളെ അവര്‍ ഭയക്കുന്നു. സ്ത്രീകള്‍ ഒരുമിച്ച് ഭക്ഷണം പങ്കുവെച്ച് സമരത്തെരുവില്‍ അന്തിയുറങ്ങുന്നു.

പതിവ് പോലെ പാകിസ്ഥാനും ഷഹീന്‍ബാഗിലുണ്ട്. മിനി പാകിസ്ഥാന്‍ എന്ന് വിശേഷിപ്പിച്ചത് ബിജെപി നേതാവും ദില്ലിയിലെ കപില്‍ മിശ്രയാണ്.

ഭരണഘടനയുടെ സംരക്ഷണത്തിനായി തെരുവിലിറങ്ങിയ പെണ്ണുങ്ങളെ വെറുപ്പ് നിറച്ചുള്ള പ്രസ്താവനകളിലൂടെ തകര്‍ക്കാന്‍ ബിജെപിക്കോ സംഘപരിവാരിനോ കഴിയില്ല. ആ സ്ത്രീകളുടെ സമരം അവര്‍ക്ക് വേണ്ടിയല്ല, ഇന്ത്യക്ക് വേണ്ടിയുള്ളതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in