ദളിത് കുടുംബങ്ങളെ വീട് വെക്കാന്‍ അനുവദിക്കാതെ പ്രദേശവാസികള്‍; നിയമസഹായം നല്‍കുമെന്ന് ദിശ

ദളിത് കുടുംബങ്ങളെ വീട് വെക്കാന്‍ അനുവദിക്കാതെ പ്രദേശവാസികള്‍;  നിയമസഹായം നല്‍കുമെന്ന് ദിശ

റാന്നിയില്‍ ഇഷ്ടദാനം കിട്ടിയ സ്ഥലത്ത് ദളിത് കുടുംബങ്ങളെ വീടുവെക്കാന്‍ പ്രദേശവാസികള്‍ അനുവദിക്കാത്ത സംഭവത്തില്‍ ഇടപെട്ട് ദിശ. എട്ട് ദളിത് കുടുംബങ്ങള്‍ക്കും ആവശ്യമായ നിയമസഹായം നല്‍കുമെന്ന് ദിശ അറിയിച്ചു.

ദിശയുടെ അന്വേഷണത്തില്‍ ഒരു സമൂഹത്തോട് തന്നെയുള്ള ജാതിവിവേചനം ബോധ്യപ്പെടുന്നതിനാലും, ഭൂരഹിതരായ ദളിതരുടെ ആവാ സവ്യവസ്ഥയുമായി ബന്ധപ്പെട്ട വിഷയം ആയതിനാലും ദിശ ഇപ്പോള്‍ വിഷയത്തിലകപ്പെട്ട ദളിത് കുടുംബങ്ങള്‍ക്കൊപ്പം നില്‍ക്കുവാനും, കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് അവര്‍ക്കു വേണ്ട നിയമ സഹായം നല്‍കുവാനുമാണ് തീരുമാനിച്ചിരിക്കുന്നത്.

ദളിത് കുടുംബങ്ങളെ വീട് വെക്കാന്‍ അനുവദിക്കാതെ പ്രദേശവാസികള്‍;  നിയമസഹായം നല്‍കുമെന്ന് ദിശ
പൊതുവഴിയടച്ചു, പഞ്ചായത്ത് കിണര്‍ വിലക്കി; എട്ട് ദളിത് കുടുംബങ്ങളെ വീടുവെക്കാന്‍ അനുവദിക്കാതെ പ്രദേശവാസികള്‍

പ്രസ്തുത വിഷയത്തില്‍ ജുഡീഷ്യല്‍ ആയി എന്ത് തരത്തിലുള്ള പരിഹാരം ആണ് ദളിത് സമൂഹത്തിനു ലഭിക്കേണ്ടതെന്ന് കണ്ടെത്തി അതിനുള്ള സഹായം നല്‍കുന്നതാണെന്ന് ദിശ അറിയിച്ചു. ഇഷ്ടദാനം കിട്ടിയ സ്ഥലത്ത് എട്ട് ദളിത് കുടുംബങ്ങളെ വീടുവെക്കാന്‍ അനുവദിക്കാത്ത വാര്‍ത്ത ദ ക്യു പ്രതിനിധി കവിത രേണുക റിപ്പോര്‍ട്ട് ചെയ്തിരുന്നു.

കുറവര്‍, പുലയര്‍ വിഭാഗങ്ങളില്‍ നിന്നുള്ള ആളുകളാണ് കൂടുതലും ഉള്ളത്. സ്വന്തമായി ഭൂമിയില്ലാതെ വാടക വീട്ടില്‍ കഴിയുന്നവരാണ് മിക്കവരും. റാന്നി പൊലീസ് സി ഐ, ഡി വൈ എസ് പി, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി, എന്നിവര്‍ക്ക് പരാതി കൊടുത്തെങ്കിലും നടപടി ഉണ്ടായിട്ടില്ല എന്നാണ് ഇവര്‍ അറിയിച്ചത്. ദിശ ഇന്നലെ പ്രസ്തുത ദളിത് കുടുംബങ്ങളുടെ ജാതി തെളിയിക്കുന്ന രേഖകള്‍ അടക്കമുള്ള വിവരങ്ങള്‍, കേസിന്റെ നാള്‍വഴികളുടെ രേഖകള്‍ അടക്കം അവിടെയെത്തി പരിശോധിക്കുകയും, വേണ്ടവ ശേഖരിക്കുകയും തുടര്‍ന്ന് ഡി.വൈ.എസ്.പി യുടെ അടുത്തെത്തി ജാതിപ്പേരു വിളിച്ചധിക്ഷേപിച്ച കേസില്‍ അട്രോസിറ്റി എന്തുകൊണ്ടാണ് എടുക്കാഞ്ഞതെന്നു അന്വേഷിക്കുകയും ചെയ്തു.

വിഷയത്തില്‍ ജാതി അധിക്ഷേപം ഉള്ളതായി കണ്ടെത്താന്‍ സാധിച്ചില്ല എന്നും കൂടുതല്‍ വിവരങ്ങള്‍ സി ഐ യോട് അന്വേഷിക്കുവാനും ഡി വൈ എസ് പി അറിയിച്ചു. സി ഐ യുമായി സംസാരിച്ചപ്പോള്‍ അദ്ദേഹവും ജാതി അധിക്ഷേപം കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നാണ് അറിയിച്ചത്. വിഷയത്തിന്മേല്‍ ഇപ്പോള്‍ തന്നെ വിവിധ ദളിത് സംഘടനകള്‍ ഇടപെട്ടിട്ടുണ്ടെന്ന് സാമൂഹിക പ്രവര്‍ത്തക മൃദുല ദേവി പറഞ്ഞു. പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടാകാത്ത സാഹചര്യത്തില്‍ കൂടിയാണ് നിയമസഹായം നല്‍കാന്‍ തീരുമാനിച്ചതെന്ന് ദിശ അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in