
രോഹിത് വെമുലയുടെ ഏഴാം രക്തസാക്ഷി ദിനത്തിൽ ഹൈദരാബാദ് സർവകലാശാല സംഘടിപ്പിച്ച പരിപാടിയിൽ അമ്മ രാധിക വെമുല സംസാരിച്ചത്
കേരളത്തിലെ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിൽ ജാതിയതിക്രമങ്ങൾക്കെതിരെ നാല്പത് ദിവസത്തോളമായി നടന്നുവരുന്ന സമരത്തിന് ഞാൻ പൂർണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നു. സമരക്കാർക്കൊപ്പം ഞാൻ ഉണ്ടാകും. വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് എപ്പോഴും ഞാൻ പിന്തുണ പ്രഖ്യാപിക്കാറുണ്ട്. നിങ്ങൾ ഓരോരുത്തരിലും ഞാനെന്റെ മകന്റെ മുഖമാണ് കാണുന്നത്. ഈ സമരത്തിലേക്ക് നിങ്ങളെന്നെ ക്ഷണിച്ചില്ലെങ്കിൽ പോലും ഞാനിതിൽ പങ്കാളിയാകുമായിരുന്നു.
രോഹിത്തിന്റെ മരണത്തിനു ശേഷം ഞാനും ജീവിതം അവസാനിപ്പിച്ചേനെ. പക്ഷെ ഞാനിപ്പോഴും ജീവനോടെയുണ്ട്. പോരാടിക്കൊണ്ടിരിക്കുകയാണ്. ജാതിവിവേചനവുമായി ബന്ധപ്പെട്ട ഏതൊരു വിഷയം വരുമ്പോഴും എന്നെ അറിയിക്കണം. എനിക്കതിൽ പങ്കാളിയാകണം. നിങ്ങളോരോരുത്തരിലും ഞാനെന്റെ രോഹിത്തിനെ കാണുന്നു. നിങ്ങളെന്നെ നിങ്ങളുടെ അമ്മയായി കാണുക.