എം.എം മണിക്കും സഹോദരനും ദക്ഷിണാഫ്രിക്കയില്‍ നിക്ഷേപം; ഇടുക്കിയിലെ ഡാമുകള്‍ വീതംവെച്ചെടുത്തുവെന്ന് സുരേന്ദ്രന്‍

എം.എം മണിക്കും സഹോദരനും ദക്ഷിണാഫ്രിക്കയില്‍ നിക്ഷേപം; ഇടുക്കിയിലെ ഡാമുകള്‍ വീതംവെച്ചെടുത്തുവെന്ന് സുരേന്ദ്രന്‍

എം.എം മണിക്കും സഹോദരന്‍ ലംബോധരനും ദക്ഷിണാഫ്രിക്കയിലടക്കം വലിയ നിക്ഷേപമുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. ഇടുക്കിയിലെ ഡാമുകള്‍ ഇരുവരും വീതംവെച്ചെടുത്തിരിക്കുകയാണ്. ഡാമുകളും പരിസര പ്രദേശങ്ങളിലുമുള്ള പല കാര്യങ്ങളിലും ഇരുവരും അഴിമതി നടത്തുന്നുവെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.

സി.പി.എമ്മില്‍ നിന്നും നടപടി നേരിട്ട മുന്‍ എം.എല്‍.എ എസ് രാജേന്ദ്രനുമായുള്ള തര്‍ക്കം വീതംവെപ്പിന്റെ പേരിലായിരുന്നു. കെ.എസ്.ഇ.ബിയിലെ അഴിമതിയുമായി ഇതിന് ബന്ധമുണ്ട്.

കെ.എസ്.ഇ.ബിയില്‍ വലിയ അഴിമതിയാണ് എം.എം മണി നടത്തിയിരിക്കുന്നത്. സി.പി.എമ്മിന്റെ ഉന്നത നേതാക്കളുടെ പിന്തുണയോടെയാണ് എം.എം മണിയുടെ അഴിമതി. ഇടുക്കിയില്‍ തോട്ടത്തില്‍ പണിക്ക് എത്തിയ എം.എം മണിക്ക് ഇപ്പോള്‍ കോടികളുടെ ആസ്തിയുണ്ട്.

കെ.എസ്.ഇ.ബി അഴിമതിയില്‍ സമഗ്രമായ അന്വേഷണം വേണം. മന്ത്രിയും മുന്‍മന്ത്രിയുമായുള്ള പ്രശ്‌നം മാത്രമല്ല. മുഖ്യമന്ത്രി മൗനം പാലിക്കുകയാണെന്നും കെ.സുരേന്ദ്രന്‍ ആരോപിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in