മുസ്ലിം ലീഗിനെ ഇടതുപക്ഷത്തേക്ക് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടിയേരി

മുസ്ലിം ലീഗിനെ ഇടതുപക്ഷത്തേക്ക് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കോടിയേരി

മുസ്ലിം ലീഗ് ഇടതുപക്ഷത്തോട് അടുക്കുന്നുവെന്ന പ്രചരണങ്ങളെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുസ്ലിം ലീഗിനെ ഇടതുപക്ഷത്തേക്ക് കൊണ്ടുവരാന്‍ സി.പി.എം ഉദ്ദേശിക്കുന്നില്ല. അടിത്തറ ശക്തിപ്പെടുത്തുന്നതിനാണ് പ്രാധാന്യം നല്‍കുന്നത്.

മുന്നണി വിപുലീകരണമല്ല ലക്ഷ്യമെന്നും കോടിയേരി ബാലകൃഷ്ണന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും മുസ്ലിം ലീഗിന്റെ മുന്നണി പ്രവേശനമെന്ന പ്രചരണങ്ങളെ തള്ളിയിരുന്നു. പാര്‍ട്ടിയിലോ മുന്നണിയിലോ അത്തരം ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന് പ്രകാശ് കാരാട്ട് വ്യക്തമാക്കിയിരുന്നു.

ജനകീയ അടിത്തറ ശക്തിപ്പെടുത്തും. ദളിത് വിഭാഗം, അസംഘടിത തൊഴിലാളികള്‍, ദരിദ്രര്‍ എന്നിവര്‍ക്കിടയിലെ സി.പി.എമ്മിന്റെ സ്വാധീനം വര്‍ധിപ്പിക്കണം. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തിയാക്കും. സി.പി.എം സംസ്ഥാന സെക്രട്ടറിയാവാന്‍ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. ആഗ്രഹിച്ചാല്‍ എത്താന്‍ കഴിയുന്ന സ്ഥാനമല്ല അത്.

തുടര്‍ഭരണം അസുലഭ അവസരമാണ്. ജയിച്ചാല്‍ അമിതമായി ആഹ്ലാദിക്കുകയോ പരാജയപ്പെട്ടാല്‍ ദുഃഖിച്ചിരിക്കുകയോ ഇല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in