'പാതിരിമാര്‍ക്കും പാര്‍ട്ടിയില്‍ ചേരാമെന്ന് ലെനിന്‍ പറഞ്ഞിട്ടുണ്ട്'; വിശ്വാസികള്‍ക്കും അംഗത്വം നല്‍കുമെന്ന് കോടിയേരി

'പാതിരിമാര്‍ക്കും പാര്‍ട്ടിയില്‍ ചേരാമെന്ന് ലെനിന്‍ പറഞ്ഞിട്ടുണ്ട്'; വിശ്വാസികള്‍ക്കും അംഗത്വം നല്‍കുമെന്ന് കോടിയേരി

cpim kozhikode

വിശ്വാസികള്‍ക്ക് അംഗത്വം നല്‍കുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി.പി.എം ഒരു മതത്തിനും എതിരല്ല. അവിശ്വാസികള്‍ക്ക് മാത്രമുള്ള പാര്‍ട്ടിയല്ല സി.പി.എം. പാതിരിമാര്‍ക്കും പാര്‍ട്ടിയില്‍ ചേരാമെന്ന് ലെനിന്‍ പറഞ്ഞിട്ടുണ്ട്. മുസ്ലീം-ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് പാര്‍ട്ടിയോട് ആഭിമുഖ്യമുണ്ട്. മുസ്ലിം വിഭാഗത്തെ സി.പി.എമ്മില്‍ നിന്ന് അകറ്റാനാണ് ലീഗ് ശ്രമിക്കുന്നത്. കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍.

ഇസ്ലാമിക മൗലികവാദത്തിന് മുസ്ലിംലീഗ് പിന്തുണ നല്‍കുന്നു. ജമാ അത്തെ ഇസ്ലാമിയുടെ പ്രത്യായശാസ്ത്രമാണ് മുസ്ലിംലീഗിനെ നയിക്കുന്നത്. വഖഫ് വിഷയത്തില്‍ കലാപമുണ്ടാക്കാന്‍ മുസ്ലിംലീഗ് ശ്രമിക്കുന്നു. വഖഫ് ബോര്‍ഡ് 2017 ല്‍ ആവശ്യപ്പെട്ടിട്ടാണ് പി.എസ്.സിക്ക് വിടുന്നത്. സമസ്തയുടെ നിലപാട് ലീഗിന് എതിരാണ്. മുസ്ലിം ലീഗ് ഒറ്റപ്പെട്ട അവസ്ഥയിലാണ്. സമസ്തയും കാന്തപുരവും എതിര്‍ത്തതോടെ ലീഗ് ഒറ്റപ്പെട്ടു. തുടര്‍ച്ചയായി രണ്ട് തവണ അധികാരം ലഭിക്കാത്തതാണ് ലീഗിന് പ്രശ്‌നം.

ബി.ജെ.പിക്ക് ബദര്‍ കോണ്‍ഗ്രസല്ല. ബി.ജെ.പിക്കും കോണ്‍ഗ്രസിനും ഒരേ നയമാണ്. ബി.ജെ.പിക്കെതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിനെ വിശ്വസിക്കാനാവില്ല. മതന്യൂനപക്ഷങ്ങളെ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടുകയാണെന്നും കോടിയേരി ബാലകൃഷ്ണന്‍ കുറ്റപ്പെടുത്തി.

The Cue
www.thecue.in