സമ്മര്‍ദ്ദ തന്ത്രവുമായി ഗവര്‍ണര്‍; നയപ്രഖ്യാപനത്തില്‍ ഒപ്പിട്ടില്ല

സമ്മര്‍ദ്ദ തന്ത്രവുമായി ഗവര്‍ണര്‍; നയപ്രഖ്യാപനത്തില്‍ ഒപ്പിട്ടില്ല

നയപ്രഖ്യാപനത്തില്‍ ഒപ്പിടാതെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നയപ്രഖ്യാപന പ്രസംഗം അംഗീകരിക്കാന്‍ ഗവര്‍ണര്‍ ഉപാധി വെച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജ്ഭവനിലെത്തി അനുനയത്തിന് ശ്രമിച്ചെങ്കിലും ഗവര്‍ണര്‍ ഒപ്പിടാന്‍ തയ്യാറായില്ല.

മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്ന നടപടി റദ്ദാക്കണമെന്നാണ് ഗവര്‍ണര്‍ സര്‍ക്കാരിന് മുന്നില്‍ വെച്ചിരിക്കുന്ന ഉപാധി. നാളെയാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. നയപ്രഖ്യാപനത്തിനായി ഗവര്‍ണര്‍ എത്തുമോയെന്ന കാര്യത്തിലും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്.

പെന്‍ഷന്‍ നല്‍കുന്നതില്‍ ഗവര്‍ണര്‍ പരസ്യമായി വിയോജിപ്പ് അറിയിച്ചിരുന്നു. രണ്ട് വര്‍ഷം കഴിയുമ്പോള്‍ അംഗങ്ങള്‍ രാജിവെച്ച് പുതിയ ആളുകളെ സ്റ്റാഫില്‍ നിയമിക്കുന്നു. ഇത് പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുന്നതിനാണെന്നായിരുന്നു ഗവര്‍ണറുടെ ആരോപണം.

Related Stories

No stories found.
logo
The Cue
www.thecue.in