'പിരിവിന്റെ ഉസ്താദ് കണ്ണൂര്‍ ഭദ്രന്‍ വന്നെന്ന് പറ, പൊലീസിനെ വിളി'; പെട്രോള്‍ പമ്പില്‍ ഗുണ്ടാആക്രമണം

'പിരിവിന്റെ ഉസ്താദ് കണ്ണൂര്‍ ഭദ്രന്‍ വന്നെന്ന് പറ, പൊലീസിനെ വിളി'; പെട്രോള്‍ പമ്പില്‍ ഗുണ്ടാആക്രമണം

കണ്ണൂര്‍ ഏച്ചൂരില്‍ പെട്രോള്‍ പമ്പില്‍ ഗുണ്ടകളുടെ ആക്രമണം. കണ്ണൂര്‍ നഗരത്തില്‍ നിന്ന് പത്ത് കിലോമീറ്റര്‍ അകലെയുള്ള ഏച്ചൂരിലെ പെട്രോള്‍ പമ്പിലെ ജീവനക്കാരനെയാണ് കണ്ണൂര്‍ ഭദ്രന്‍ എന്ന് വിളിപ്പേരുള്ള മഹേഷും സംഘവും ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ആക്രമിച്ചത്.

പെട്രോള്‍ പമ്പ് ജീവനക്കാരന്‍ പ്രദീപനെയാണ് സ്ഥലക്കച്ചവടത്തിന് കമ്മീഷന്‍ ആവശ്യപ്പെട്ട് ഗുണ്ടാ സംഘം മര്‍ദ്ദിച്ചത്. പമ്പില്‍ നിന്ന് പുറത്തെത്തിച്ചാണ് മര്‍ദ്ദനം. പൊലീസിനെ വിളിച്ചാലും തനിക്ക് പ്രശ്‌നമില്ലെന്ന് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്ന വീഡിയോയില്‍ ഭദ്രന്‍ പറയുന്നുണ്ട്. വീട്ടില്‍ കയറി പള്ളക്ക് ഇട്ട് പിരിക്കുമെന്നും ഭദ്രന്‍ വീഡിയോയില്‍ പറയുന്നുണ്ട്.

മഹേഷ്, ഗിരീശന്‍, സിബിന്‍ എന്നിവരെ സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കണ്ണൂര്‍ നഗരത്തില്‍ ഗുണ്ടാപ്പിരിവ് നടത്തുന്നവരാണ് ഇവരെന്ന് അവകാശപ്പെടുന്നുണ്ട്. സ്ഥലവില്‍പ്പനയില്‍ 25,000രൂപ കമ്മീഷന്‍ ചോദിച്ചാണ് ആക്രമണമെന്ന് പമ്പ് ജീവനക്കാരനായ പ്രദീപന്‍ മാധ്യമങ്ങളോട് പറഞ്ഞു.

The Cue
www.thecue.in