മോഹന്‍ ഭാഗവതിനെ കണ്ടാല്‍ എന്താണ് കുഴപ്പം?, പൊലീസിനെ അന്ന് തടഞ്ഞത് കെ.കെ രാഗേഷ്: തുറന്ന പോരിന് ഗവര്‍ണര്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍  

സംസ്ഥാന സര്‍ക്കാരുമായുള്ള പോര് കടുപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മുഖ്യമന്ത്രിക്കെതിരെ രാജ്ഭവനില്‍ വാര്‍ത്താ സമ്മേളനം വിളിച്ചാണ് ഗവര്‍ണര്‍ തന്റെ വാദങ്ങള്‍ ഉയര്‍ത്തിയത്. കണ്ണൂരില്‍ നടന്ന ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ ഉണ്ടായ പ്രതിഷേധം തയാന്‍ പൊലീസുകാരെ അനുവദിക്കാതിരുന്നത് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ കെ. കെ രാഗേഷാണെന്ന് ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണറെ ആക്രമിക്കുന്നതും തടയുന്നതും ഐപിസി 124ാം വകുപ്പ് പ്രകാരം ഏഴ് വര്‍ഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റമാണെന്ന മുഖവുരയോടെയാണ് ഗവര്‍ണറുടെ ആരോപണം. ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധ ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചാണ് ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം നടത്തിയത്.

ഗവര്‍ണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്

കെ.കെ രാഗേഷിന് മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രൈവറ്റ് സെക്രട്ടറി പദവി സമ്മാനമാണ്. കണ്ണൂരില്‍ ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ പ്രതിഷേധമുണ്ടായപ്പോള്‍ പൊലീസിന്റെ ഇടപെടല്‍ തടഞ്ഞത് കെ.കെ രാഗേഷാണ്. ഗവര്‍ണറെ തടസപ്പെടുത്തുന്നത് കുറ്റകൃത്യമാണ്.

കണ്ണൂര്‍ വി.സിയുടെ പുനര്‍നിയമനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മര്‍ദം ചെലുത്തി. സര്‍വകലാശാലയില്‍ ഇടപെടല്‍ ഉണ്ടാകില്ലെന്ന് കത്ത് നല്‍കി. ചാന്‍സലര്‍ സ്ഥാനത്ത് തുടരണമെന്ന് അഭ്യര്‍ത്ഥിച്ച് മുഖ്യമന്ത്രി കത്തയച്ചു. ഈ ഉറപ്പ് ലംഘിച്ചാണ് ബില്‍ കൊണ്ട് വന്നത്. ഗവര്‍ണറുടെ അധികാരം കുറക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമം. ഗവര്‍ണറെ സമ്മര്‍ദ്ദത്തിലാക്കാനാണ് ഇപ്പോഴും ശ്രമം നടക്കുന്നത്. ഇതേതുടര്‍ന്നാണ് ചാന്‍സലര്‍ പദവി വേണ്ടെന്ന് കാണിച്ച് കത്തയച്ചത്.

ആര്‍.എസ് എസ് മേധാവി മോഹന്‍ ഭാഗവതിനെ കണ്ടതില്‍ എന്താണ് തെറ്റ്, ആര്‍.എസ്.എസ് നിരോധിത സംഘടന ആണോ. ആര്‍.എസ്.എസിന്റെ നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. അവരുമായി നല്ല ബന്ധമാണ്. 1986 മുതലുള്ള ബന്ധമാണ്. മോഹന്‍ ഭാഗവതുമായി നടത്ിതയത് സ്വകാര്യ കൂടിക്കാഴ്ചയാണ്.

വേദിയില്‍ നിന്ന് താഴെയിറങ്ങിയാണ് കെ.കെ രാഗേഷ് പൊലീസിനെ പിന്തിരിപ്പിച്ചത്. കണ്ണൂരില്‍ പ്രതിഷേധമുണ്ടാകുമെന്ന വിവരം നേരത്തെ കിട്ടിയിരുന്നു. വി.സിയോട് ഇക്കാര്യം ചോദിച്ചപ്പോള്‍ താനൊരു സുരക്ഷാ വിദഗ്ധനല്ലെന്നായിരുന്നു മറുപടി. ഈ സര്‍ക്കാരിലെ ഒരു മന്ത്രി ഭരണഘടനയെ തള്ളിപ്പറഞ്ഞു. മറ്റൊരു മുന്‍മന്ത്രി

Related Stories

No stories found.
The Cue
www.thecue.in