കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായി

കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് ആറ് പെണ്‍കുട്ടികളെ കാണാതായി

കോഴിക്കോട് വെള്ളിമാട്കുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പെണ്‍കുട്ടികളെ കാണാതായി. ആറ് പെണ്‍കുട്ടികളെയാണ് കാണാതായിരിക്കുന്നത്. ചേവായൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇന്നലെ വൈകീട്ട് മുതലാണ് സഹോദരിമാര്‍ ഉള്‍പ്പെടെയുള്ള പെണ്‍കുട്ടികളെ കാണാതായത്. ആറു പേരും കോഴിക്കോട് ജില്ലക്കാരാണ്.

ഏണി വെച്ച് പാരപ്പറ്റിന് മുകളില്‍ കയറിയാണ് രക്ഷപ്പെട്ടതെന്നാണ് പോലീസ് പറയുന്നത്. കൃത്യമായ ആസൂത്രണം നടത്തിയാണ് കുട്ടികള്‍ രക്ഷപ്പെട്ടതെന്നും പോലീസ് പറയുന്നു. കുട്ടികളുടെ വീടും പരിസരവും കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.