കേരളം ഉള്‍പ്പടെ നാലുസംസ്ഥാനങ്ങളിലുള്ളവരെ പ്രവേശിപ്പിക്കില്ല; യാത്രാവിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക

കേരളം ഉള്‍പ്പടെ നാലുസംസ്ഥാനങ്ങളിലുള്ളവരെ പ്രവേശിപ്പിക്കില്ല; യാത്രാവിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക

കേരളമടക്കം നാല് സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് മെയ് 31 വരെ് വിലക്കേര്‍പ്പെടുത്തി കര്‍ണാടക. കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള രാജ്യാന്തര, ആഭ്യന്തര, യാത്രക്കാരെ സംസ്ഥാനത്തിനകത്ത് പ്രവേശിപ്പിക്കില്ലെന്ന്, നാലാംഘട്ട ലോക്ക്ഡൗണുമായി ബന്ധപ്പെട്ട അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ അറിയിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇരുസംസ്ഥാനങ്ങള്‍ അനുമതി നല്‍കിയാല്‍ മാത്രമേ അന്തര്‍സംസ്ഥാന യാത്രകള്‍ അനുവദിക്കുകയുള്ളൂ എന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യമുണ്ടാകും.

സംസ്ഥാനത്തിനകത്ത് ഓടുന്ന എല്ലാ ട്രെയിനുകളും അനുവദിക്കുമെന്ന് യെദ്യൂരപ്പ് അറിയിച്ചിട്ടുണ്ട്. അവശ്യസര്‍വീസുകള്‍ മാത്രം അനുവദിച്ച് ഞായറാഴ്ചകളില്‍ പൂര്‍ണമായും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തും. സാമൂഹിക അകലം പാലിച്ച് സര്‍ക്കാര്‍ ബസ് സര്‍വീസ് നടത്തും, കണ്ടെയിന്‍മെന്റ് സോണിന് പുറത്ത് എല്ലാ കടകളും തുറക്കും, മാള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സിനിമാ തിയേറ്റര്‍, ജിം, സ്വിമ്മിങ് പൂള്‍ എന്നിവ അടഞ്ഞുകിടക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in