ആക്രമിക്കപ്പെട്ട നടിക്ക് നീതിയുറപ്പാക്കണം; മുഖ്യമന്ത്രിയോട് ഡബ്ല്യു.സി.സി.

ആക്രമിക്കപ്പെട്ട നടിക്ക് നീതിയുറപ്പാക്കണം; മുഖ്യമന്ത്രിയോട് ഡബ്ല്യു.സി.സി.

നടിയെ ആക്രമിച്ച കേസില്‍ നീതിയുറപ്പാക്കണമെന്ന് സര്‍ക്കാരിനോട് ഡബ്ല്യു.സി.സി. സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടലാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഞങ്ങളുടെ സഹപ്രവര്‍ത്തക ആവശ്യപ്പെട്ടിരിക്കുന്നത്.

അതിജീവിച്ച വ്യക്തിക്കൊപ്പം നിന്നുകൊണ്ട് നീതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്താന്‍, ഗവണ്‍മെന്റിനോടും മുഖ്യമന്ത്രിയോടും തങ്ങള്‍ ആവശ്യപ്പെടുന്നുവെന്ന് ഡബ്ല്യു.സി.സി പറഞ്ഞു.

ഡബ്ല്യു.സി.സിയുടെ പ്രസ്താവന

'' അതിജീവിച്ചവളുടെ ഇതുവരെയുള്ള യാത്ര, അവള്‍ക്കു ചുറ്റുമുള്ള സമൂഹത്തിന്റെയും ഭരണകൂട വ്യവസ്ഥയുടെയും നേര്‍ക്കാഴ്ചയാണ്.

നീതിക്ക് വേണ്ടിയുള്ള അവളുടെ പോരാട്ടത്തിന്റെ അഞ്ചാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടലാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഞങ്ങളുടെ സഹപ്രവര്‍ത്തക ആവശ്യപ്പെട്ടിരിക്കുന്നത്.

അതിജീവിച്ച വ്യക്തിക്കൊപ്പം നിന്നുകൊണ്ട് നീതി നടപ്പാക്കുമെന്ന് ഉറപ്പുവരുത്താന്‍, ഗവണ്‍മെന്റിനോടും മുഖ്യമന്ത്രിയോടും ഞങ്ങള്‍ ആവശ്യപ്പെടുന്നു,'' ഡബ്ല്യു.സി.സി പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

കേസില്‍ സമഗ്രമായ അന്വേഷണം വേണമെന്നും നീതിയുറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം പരാതി നല്‍കിയിരുന്നു.

The Cue
www.thecue.in