മാണി നോട്ടെണ്ണുന്ന മെഷിന്‍ 
 സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞത് സിപിഐഎം അല്ലേ; ജോസ് കെ മാണി രാഷ്ട്രീയ നിലപാട് എടുക്കണമെന്ന് വിഡി സതീശന്‍

മാണി നോട്ടെണ്ണുന്ന മെഷിന്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് പറഞ്ഞത് സിപിഐഎം അല്ലേ; ജോസ് കെ മാണി രാഷ്ട്രീയ നിലപാട് എടുക്കണമെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെ ചൊല്ലി തര്‍ക്കം രൂക്ഷമാകുന്നു. കെഎം മാണിയെ അധിക്ഷേപിച്ചതില്‍ ജോസ് കെ മാണി രാഷ്ട്രീയ നിലപാടെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. ജോസിന് ഇനി എങ്ങനെ എല്‍ഡിഎഫില്‍ തുടരാനാവുമെന്നും വിഡി സതീശന്‍ ചോദിച്ചു.

കോടതിയില്‍ കെ.എം മാണിയുടെ പേര് പറഞ്ഞിട്ടില്ലെന്നും, പരാമര്‍ശത്തെ മാധ്യമങ്ങള്‍ തെറ്റായി വ്യാഖാനിക്കുകയായിരുന്നുവെന്ന് സിപിഐഎം ആക്ടിങ്ങ് സെക്രട്ടറി എ വിജയരാഘവന്‍ പറഞ്ഞിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ അഴിമതിക്കെതിരായ സമരമാണ് നടന്നത്. ആ നിലയിലാണ് കാര്യങ്ങളെ കാണേണ്ടത് എന്നായിരുന്നു വിജയന്‍ രാഘവന്‍ പറഞ്ഞത്.

അഴിമതിക്കാരനല്ലെന്ന് വിജയരാഘവനെനങ്ങനാ പറയുന്നത്. വിജയരാഘവന് പത്തെണ്‍പത് വയസ്സായി. അങ്ങേരാ സ്ഥാനത്ത് തന്നെ ഇരിക്കുന്നത് സിപിഐഎമ്മിന് അപകടമാണ്. അഴിമതിക്കാരനല്ലെങ്കില്‍ പിന്നെന്തിനാണ് സമരം ചെയ്തത്. കേരളം മുഴുവന്‍ സമരം ചെയ്തില്ലേ. കെഎം മാണിക്കെതിരായ സമരം തന്നൊയിരുന്നു നിയമസഭയില്‍ നടന്നത്.

കെഎം മാണിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും അപമാനിച്ചുള്ള പരാമര്‍ങ്ങള്‍ സിപിഐഎം നേതാക്കള്‍ നേരത്തെ നടത്തിയിട്ടുണ്ടെന്നും ഇതില്‍ പരസ്യമായി മാപ്പു പറയാന്‍ നേതൃത്വം തയ്യാറാണോയെന്നും വിഡി സതീശന്‍ ചോദിച്ചു.

കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ് കെ.എം മാണി, അദ്ദേഹത്തിന്റെ കുടുംബവും വലിയ അഴിമതിക്കാരാണ്, കൈക്കൂലിപ്പണം എണ്ണിത്തീര്‍ക്കാന്‍ പറ്റാത്തതു കൊണ്ട് ആ വീട്ടില്‍ നോട്ട് എണ്ണുന്ന മെഷീന്‍ സൂക്ഷിച്ചിട്ടുണ്ട്. എന്ന് പറഞ്ഞത് സിപിഐഎമ്മിന്റെ സംസ്ഥാന നേതാക്കളാണ്.ആ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറാണോ എന്നും വിഡി സതീശന്‍ ചോദിച്ചു. കെഎം മാണിയെ വീണ്ടും ക്രൂശിക്കാനമുള്ള നീക്കമാണിതെന്നും ഗൗരവമായി കാണുന്നെന്നും മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.

Related Stories

No stories found.
The Cue
www.thecue.in