തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് പിന്നാലെ ക്യാപ്റ്റന്‍ എന്ന് വിളിച്ച അണികളെ തിരുത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. താന്‍ ക്യാപ്റ്റനല്ലെന്നും മുന്നണിപ്പോരാളി മാത്രമാണെന്നും വി.ഡി സതീശന് പറഞ്ഞു. കോണ്‍ഗ്രസില്‍ ആര്‍ക്കും ഈ വിളിയോട് താത്പര്യമില്ല. അതില്‍ പരിഹാസമാണെന്നും വി.ഡി സതീശന്. 'ഞാന്‍ പടയില്‍ മുന്നിലുണ്ട്. മുന്നണിപ്പോരാളിയാണ്. പുറകിലേക്ക് പോകില്ല,' വി.ഡി സതീശന് പറഞ്ഞു.
വി.ഡി സതീശന് പറഞ്ഞത്
വിജയം പ്രതിപക്ഷത്തിന്റെ പ്രവര്‍ത്തിന് ഊര്‍ജം നല്‍കും. സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടിനെക്കുറിച്ച് ഞങ്ങള്‍ പഠനം നടത്തിയിട്ടുണ്ട്. അതില്‍ പറയുന്ന എല്ലാ കാര്യങ്ങളും നടത്തിയിട്ടില്ല. അത് പുറത്ത് കൊണ്ടുവരും.
സെമികേഡര്‍ സംവിധാനത്തിലേക്ക് ഞങ്ങള്‍ മാറിയിട്ടില്ല. അത് ലക്ഷ്യമാണ്. കള്ക്ടീവ് ലീഡര്‍ഷിപ്പിന്റെ ഏകോപനം നടത്തുക മാത്രമാണ് ഞാന്‍ ചെയ്തത്. ഞാന്‍ പടയില്‍ മുന്നിലുണ്ട്. മുന്നണിപ്പോരാളിയാണ്. പടപ്പുറപ്പാട് നടത്തുമ്പോള്‍ യുദ്ധം ചെയ്യുമ്പോള്‍ ഞാന്‍ മുന്നിലുണ്ട്. ഒരു സംശയവുമില്ല. ഞാന്‍ പുറകിലേക്ക് പോകില്ല.
ഞാന്‍ ഓടിപോകില്ല. ഞാന്‍ പിന്നില്‍ നിന്ന് വെടിയേറ്റും മരിക്കില്ല. പോരാളികളെല്ലാം ക്യാപ്റ്റന്മാരാണോ. മുന്നില്‍ നിന്ന് പോരാടുന്ന ഒരുപാട് പേരുണ്ട് അതില്‍ ഒരാളാണ് ഞാന്‍. പുറകിലേക്ക് പോകില്ല ഞാന്‍. ഓടിപ്പോകുന്നതിന് ഇടയില്‍ വെടികൊള്ളുന്നവനാണ് പുറകില്‍ വെടിയേറ്റ് മരിക്കുന്നത്.
ഇമേജ് ബില്ഡിങ്ങിനൊന്നും എനിക്ക് താത്പര്യമില്ല. അത് നെഗറ്റീവ് ഇംപാക്ടാണ് ഉണ്ടാക്കുക. അതിനുള്ള തിരിച്ചറിവുണ്ട് എനിക്ക്.