പിണറായി പൊലീസിന്റെ പ്രവര്‍ത്തനം ആദിത്യനാഥ് പൊലീസിനെ നാണിപ്പിക്കും വിധം; വിമര്‍ശനവുമായി വി.ഡി സതീശന്‍

V D Satheesan MLA (@vdsatheesan)
V D Satheesan MLA (@vdsatheesan)

ആലുവയില്‍ ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥി മൊഫിയക്ക് നീതി ലഭിക്കുന്നതിന് വേണ്ടി സമരം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തീവ്രവാദം ബന്ധം ആരോപിച്ച ആലുവ പോലിസിന്റെ നടപടി ബി.ജെ.പി സര്‍ക്കാരുകളുടെ അതേ മാതൃകയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. യോഗി ആദിത്യനാഥിന്റെ പോലീസിനെ നാണിപ്പിക്കുന്ന രീതിയിലാണ് പിണറായി പോലീസിന്റെ പ്രവര്‍ത്തനമെന്നും

കേരളത്തില്‍ നിലനില്‍ക്കുന്നത് നരേന്ദ്ര മോദിയുടെ നിഴല്‍ ഭരണമാണോ എന്ന് സംശയിക്കേണ്ടി വരുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

''സമരത്തില്‍ പങ്കെടുത്തവരുടെ പേര് നോക്കിയാണ് തീവ്രവാദ ബന്ധം ആരോപിക്കുന്നത്. ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരാണെങ്കില്‍ അവരില്‍ തീവ്രവാദ ബന്ധം ആരോപിക്കുന്നത് പോലീസില്‍ ആര്‍.എസ്.എസ് സെല്‍ ഉണ്ടെന്നതിന് തെളിവാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ തീവ്ര വലതുപക്ഷ സര്‍ക്കാരായി മാറിയിരിക്കുന്നു. സംഘപരിവാറിന്റെ വിദ്വേഷ പ്രചാരണത്തിന് വഴിമരുന്നിടുന്ന നടപടിയാണ് സി.പി.എമ്മും സര്‍ക്കാരും ചെയ്യുന്നത്,''വി.ഡി സതീശന്‍ പറഞ്ഞു.

വി.ഡി സതീശന്‍ പറഞ്ഞത്

കേരളത്തില്‍ നിലനില്‍ക്കുന്നത് നരേന്ദ്ര മോദിയുടെ നിഴല്‍ ഭരണമാണോ എന്ന് സംശയിക്കേണ്ടി വരും. യോഗി ആദിത്യനാഥിന്റെ പോലീസിനെ നാണിപ്പിക്കുന്ന രീതിയിലാണ് പിണറായി പോലീസിന്റെ പ്രവര്‍ത്തനം. ആലുവയില്‍ ആത്മഹത്യ ചെയ്ത നിയമ വിദ്യാര്‍ഥി മൊഫിയക്ക് നീതി ലഭിക്കുന്നതിന് വേണ്ടി സമരം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ തീവ്രവാദം ബന്ധം ആരോപിച്ച ആലുവ പോലിസിന്റെ നടപടി ബി.ജെ.പി സര്‍ക്കാരുകളുടെ അതേ മാതൃകയിലാണ്.

സമരത്തില്‍ പങ്കെടുത്തവരുടെ പേര് നോക്കിയാണ് തീവ്രവാദ ബന്ധം ആരോപിക്കുന്നത്. ഒരു പ്രത്യേക മതവിഭാഗത്തില്‍ പെട്ടവരാണെങ്കില്‍ അവരില്‍ തീവ്രവാദ ബന്ധം ആരോപിക്കുന്നത് പോലീസില്‍ ആര്‍.എസ്.എസ് സെല്‍ ഉണ്ടെന്നതിന് തെളിവാണ്. പിണറായി വിജയന്‍ സര്‍ക്കാര്‍ തീവ്ര വലതുപക്ഷ സര്‍ക്കാരായി മാറിയിരിക്കുന്നു. സംഘപരിവാറിന്റെ വിദ്വേഷ പ്രചാരണത്തിന് വഴിമരുന്നിടുന്ന നടപടിയാണ് സി.പി.എമ്മും സര്‍ക്കാരും ചെയ്യുന്നത്.

ഗാര്‍ഹിക പീഡനവും പോലീസിന്റെ നിസംഗതയും കാരണം ആത്മഹത്യ ചെയ്യേണ്ടി വന്ന പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതിതേടി സമരം നടത്തിയവര്‍ക്കെതിരെ തീവ്രവാദ ബന്ധം ആരോപിക്കുന്നത് കേവലമായ രാഷ്ട്രീയ പകപോക്കലായി കാണാന്‍ കഴിയില്ല. ആലുവ സമരത്തെ വര്‍ഗീയവത്കരിക്കാന്‍ സി.പിഎമ്മും പോലീസും നടത്തുന്ന ശ്രമം അപലപനീയമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in