'ഉമ്മന്‍ ചാണ്ടിക്ക് ഒരു നീതിയും പിണറായിക്ക് മറ്റൊരു നീതിയും പറ്റുമോ, അന്വേഷണം നടക്കട്ടെ'; വിഡി സതീശന്‍

'ഉമ്മന്‍ ചാണ്ടിക്ക് ഒരു നീതിയും പിണറായിക്ക് മറ്റൊരു നീതിയും പറ്റുമോ, അന്വേഷണം നടക്കട്ടെ'; വിഡി സതീശന്‍

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരായ കറന്‍സി കടത്ത് ആരോപണങ്ങളില്‍ കേന്ദ്ര ഏജന്‍സികള്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് ഉറ്റുനോക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്വര്‍ണ്ണക്കടത്ത് കേസിലെ മറ്റൊരു പ്രതിയും സ്വപ്ന ഇപ്പോള്‍ നടത്തിയ അതേ ആരോപണം നേരത്തെ തന്നെ കുറ്റസമ്മത മൊഴിയായി നല്‍കിയിരുന്നു. എന്നാല്‍ അന്ന് അന്വേഷണത്തിലേക്ക് പോകാതെ ബി.ജെ.പിയും സി.പി.ഐ.എമ്മും ചേര്‍ന്ന് ഒത്ത് തീര്‍ക്കുകയായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിക്കും ഓഫീസിനും എതിരെ ഗുരുതരമായ ആരോപണങ്ങളാണ് സ്വപ്ന സുരേഷിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇക്കാര്യത്തില്‍ കേസെടുത്ത് അന്വേഷണം നടത്തണം. ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണം വന്നപ്പോള്‍ ആരോപണ വിധേയയുടെ കയ്യില്‍ നിന്നും പരാതി എഴുതി വാങ്ങിയ ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉമ്മന്‍ ചാണ്ടിക്ക് ഒരു നീതി പിണറായിക്ക് മറ്റൊരു നീതിയുമെന്നത് പറ്റുമോയെന്നും വി.ഡി. സതീശന്‍ ചോദിച്ചു.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കെ. മുരളീധരന്‍ എം.പി രംഗത്ത് വന്നു. കള്ളന്‍ ബിരിയാണി ചെമ്പിലാണെന്നും അവിടെ നിന്ന് പുറത്ത് കൊണ്ടു വരണമെന്നും കെ. മുരളീധരന്‍ പറഞ്ഞു. വിഷയത്തില്‍ സി.ബി.ഐ അന്വേഷണമോ ജൂഡീഷ്യല്‍ അന്വേഷണമോ വേണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in