ലക്ഷദ്വീപില്‍ കാണിക്കുന്നത് അമിതാവേശം;പൃഥ്വിരാജിനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിക്കാനില്ലെന്ന് വി.മുരളീധരന്‍

ലക്ഷദ്വീപില്‍ കാണിക്കുന്നത് അമിതാവേശം;പൃഥ്വിരാജിനെതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരിക്കാനില്ലെന്ന് വി.മുരളീധരന്‍

കൊച്ചി: ലക്ഷദ്വീപ് വിഷയത്തില്‍ നടന്‍ പൃഥ്വിരാജിനെതിരായി നടന്ന സൈബര്‍ ആക്രമണത്തില്‍ പ്രതികരിക്കാനില്ലെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സിപിഐഎമ്മും കോണ്‍ഗ്രസും ലക്ഷദ്വീപ് വിഷയത്തില്‍ കാണിക്കുന്ന അമിതാവേശം രാഷ്ട്രീയ താത്പര്യത്തോടെയുള്ളതാണെന്നും മുരളീധരന്‍ പറഞ്ഞു. വികസനം മുന്‍നിര്‍ത്തിയെടുത്ത തീരുമാനങ്ങളെക്കുറിച്ച് ലക്ഷദ്വീപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ടെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

നേരത്തെ ലക്ഷദ്വീപ് ജനതയ്ക്ക് പിന്തുണ നല്‍കിയ നടന്‍ പൃഥ്വിരാജിനെതിരെ വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമായിരുന്നു നടന്നത്. നടനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പരോക്ഷ വിമര്‍ശനവുമായി നടന്‍ സുരേഷ് ഗോപിയും മുന്നോട്ട് വന്നിരുന്നു.

ഓരോ വ്യക്തിക്കും ഓരോ അഭിപ്രായമുണ്ടാവും അതിന് വിമര്‍ശനങ്ങളുമുണ്ടാവും. എന്നാല്‍ അതിലേക്ക് അച്ഛന്‍, അമ്മ പോലുള്ള വ്യക്തിബന്ധങ്ങളെ വലിച്ചിഴക്കരുത്. അത് മാന്യതയല്ലെന്നും സുരേഷ് ഗോപി ഫേസ്ബുക്കില്‍ പോസ്റ്റില്‍ പറഞ്ഞു.

The Cue
www.thecue.in