
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി ജി സുകുമാരന്‍ നായരെ നേരില്‍കണ്ട് യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസ്. സുധാകരന് നായര്‍ പിതൃതുല്യനാണെന്നും അനുഗ്രഹം വാങ്ങാന്‍ എത്തിയതാണെന്നും ഉമ തോമസ് മാധ്യമങ്ങളോട് പറഞ്ഞു. പിടി തോമസിന് സുകുമാരന്‍ നായരുമായുള്ള ആത്മബന്ധം കാരണമാണ് സുധാകരന് നായരെ കാണാനെത്തിയതെന്നും ഉമ തോമസ് കൂട്ടിച്ചേര്‍ത്തു.
ഉമ തോമസിന്റെ വാക്കുകള്‍:
പിടി തോമസിന് സുകുമാരന്‍ നായരുമായുള്ള ആത്മബന്ധം എനിക്ക് നല്ല പോലെ അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തെ കണ്ട് അനുഗ്രഹം വാങ്ങുക എന്നത് എനിക്ക് ആദ്യം തോന്നിയ വികാരമാണ്. സമയം ഒരു പ്രശ്നമായതുകൊണ്ടാണ് ആദ്യം തന്നെ വന്ന് കാണാന്‍ സാധിക്കാതിരുന്നത്. അദ്ദേഹം പിതൃതുല്യനാണ്, അദ്ദേഹത്തിന്റെ അനുഗ്രഹം ലഭിച്ചിട്ടുണ്ട്. ഉമ തോമസ് പറഞ്ഞു.
അതേസമയം എന്‍.എസ്.എസിന് സമദൂര നിലപാടാണ് ഉള്ളതെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. ഉമ തോമസിന്റേത് സൗഹൃദ സന്ദര്‍ശനമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി. ഉമ തോമസ് അര്‍ഹയെങ്കില്‍ തൃക്കാക്കരയിലെ ജനങ്ങള്‍ അവരെ വിജയിപ്പിക്കുമെന്നും ജി സുകുമാരന്‍ നായര്‍ കൂ്ട്ടിച്ചേര്‍ത്തു.