'ഇത് അന്ത്യശാസനം, കേട്ടില്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും'; ട്വിറ്ററും കേന്ദ്രവും തമ്മില്‍ പോര് മുറുകുന്നു

'ഇത് അന്ത്യശാസനം, കേട്ടില്ലെങ്കില്‍ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും'; ട്വിറ്ററും കേന്ദ്രവും തമ്മില്‍ പോര് മുറുകുന്നു

ന്യൂദല്‍ഹി: പുതിയ ഐടി ചട്ടം പാലിക്കാത്തതിന് ട്വിറ്ററിന് അന്ത്യശാസനം നല്‍കി കേന്ദ്ര സര്‍ക്കാര്‍. പുതിയ ഐടി ചട്ടമനുസരിച്ച് ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ ഉടന്‍ നിയമിക്കണമെന്നും അല്ലാത്തപക്ഷം പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നുമാണ് ട്വിറ്ററിന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

''ചട്ടങ്ങള്‍ ഉടനടി പാലിക്കുന്നതിനുള്ള അവസാന അറിയിപ്പ് ട്വിറ്റര്‍ ഇന്‍കോര്‍പ്പറേഷന് നല്‍കിയിട്ടുണ്ട്, ഇത് പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഐടി ആക്റ്റ് 2000ത്തിലെ ലെ 79-ാം വകുപ്പ് പ്രകാരം ലഭ്യമായ ബാധ്യതയില്‍ നിന്നുള്ള ഒഴിവാക്കല്‍ പിന്‍വലിക്കും. ഇതുകൂടാതെ ഐടി നിയമം, ഇന്ത്യയിലെ മറ്റ് ശിക്ഷാ നിയമങ്ങള്‍ എന്നിവ പ്രകാരമുള്ള നടപടികള്‍ നേരിടേണ്ടി വരും,'' മുന്നറിയിപ്പില്‍ കേന്ദ്രം പറയുന്നു.

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ ട്വിറ്റര്‍ അക്കൗണ്ടിലെ ബ്ലൂ ടിക്ക് മാറ്റിയതിന് പിന്നാലെയാണ് പുതിയ നിര്‍ദേശം ട്വിറ്ററിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി അക്കൗണ്ട് ഇനാക്ടീവ് ആണെന്ന കാരണം കാണിച്ചാണ് ട്വിറ്റര്‍ ബ്ലൂ ടിക്ക് നീക്കിയത്.

The Cue
www.thecue.in