ലോകനേതാക്കളെ അഭിസംബോധന ചെയ്യണം; യു.എന്‍ അസംബ്ലിയില്‍ പ്രസംഗിക്കാന്‍ അവസരം തേടി താലിബാന്‍

ലോകനേതാക്കളെ അഭിസംബോധന ചെയ്യണം; യു.എന്‍ അസംബ്ലിയില്‍ പ്രസംഗിക്കാന്‍ അവസരം തേടി താലിബാന്‍

ഐക്യരാഷ്ട്രസഭ ജനറല്‍ അസംബ്ലിയില്‍ ലോകനേതാക്കളെ അഭിസംബോധന ചെയ്യാന്‍ അവസരം നല്‍കണമെന്ന ആവശ്യവുമായി താലിബാന്‍. ഇക്കാര്യം അഭ്യര്‍ത്ഥിച്ച് താലിബാന്‍ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുട്ടാഖ്വി, യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടറസിന് കത്ത് നല്‍കി.

താലിബാന്റെ കത്ത് ലഭിച്ചതായി സെക്രട്ടറി ജനറല്‍ വക്താവ് സ്ഥിരീകരിച്ചു. ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വക്താവ് സുഹൈല്‍ ഷഹീനെ അഫ്ഗാനിസ്ഥാന്റെ യു.എന്‍ അംബാസഡറായി താലിബാന്‍ നിയമിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

താലിബന്റെ അഭ്യര്‍ത്ഥന ഒമ്പതംഗ കമ്മിറ്റിയാണ് പരിഗണിക്കുക. അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളാണ് കമ്മിറ്റിയിലെ അംഗങ്ങള്‍. എന്നാല്‍ യു.എന്‍ യോഗം അവസാനിക്കുന്ന തിങ്കളാഴ്ചയ്ക്ക് മുമ്പ് കമ്മിറ്റി ചേരാന്‍ സാധ്യതയില്ലാത്തതിനാല്‍ താലിബാന്‍ പ്രതിനിധിക്ക് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ട്.

മുന്‍സര്‍ക്കാര്‍ നിയോഗിച്ച യു.എന്‍ പ്രതിനിധി ഗുലാം ഇസാക്‌സായി ന്യൂയോര്‍ക്കിലുണ്ട്. എന്നാല്‍ ഇദ്ദേഹത്തിന്റ ദൗത്യം അവസാനിച്ചുവെന്നും, ഇനിമേല്‍ അഫ്ഗാനിസ്ഥാനെ പ്രതിനിധീകരിക്കാനാകില്ലെന്നും താലിബാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. യു.എന്‍ നിയമപ്രകാരം ക്രെഡന്‍ഷ്യല്‍ കമ്മിറ്റി അന്തിമതീരുമാനമെടുക്കുന്നത് വരെ ഗുലാം ഇസാക്‌സായി തന്നെയാകും അഫ്ഗാന്‍ പ്രതിനിധിയായി തുടരുക.

Related Stories

No stories found.
logo
The Cue
www.thecue.in