അയല്‍വാസിയെ മര്‍ദ്ദിച്ചെന്ന് പരാതി, ചാരിറ്റി പ്രവര്‍ത്തകന്‍ സുശാന്ത് നിലമ്പൂര്‍ അറസ്റ്റില്‍

അയല്‍വാസിയെ മര്‍ദ്ദിച്ചെന്ന് പരാതി, ചാരിറ്റി പ്രവര്‍ത്തകന്‍ സുശാന്ത് നിലമ്പൂര്‍ അറസ്റ്റില്‍

സോഷ്യല്‍ മീഡിയ ചാരിറ്റി പ്രവര്‍ത്തകന്‍ സുശാന്ത് നിലമ്പൂരിനെ വണ്ടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. അയല്‍വാസിയെ മര്‍ദ്ദിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.

2018ലെ വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് കേസില്‍ സുശാന്ത് പിടികിട്ടാപ്പുള്ളിയായി മുങ്ങി നടക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

അയല്‍വാസിയായ കാക്കപ്പരത സുഭാഷിനെ തര്‍ക്കത്തിന്റെ പേരില്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. കേസുമായി ബന്ധപ്പെട്ട് സുശാന്ത് പൊലീസ് സ്റ്റേഷനില്‍ ഹാജരായിരുന്നില്ല. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.

The Cue
www.thecue.in