കര്‍ണാടകയ്ക്ക് തിരിച്ചടി; കാസര്‍കോട് അതിര്‍ത്തി തുറക്കണമെന്ന ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ ഇല്ല 

കര്‍ണാടകയ്ക്ക് തിരിച്ചടി; കാസര്‍കോട് അതിര്‍ത്തി തുറക്കണമെന്ന ഹൈക്കോടതി ഉത്തരവിന് സ്‌റ്റേ ഇല്ല 

കേരള-കര്‍ണാടക അതിര്‍ത്തികള്‍ തുറക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ച കര്‍ണാടകയ്ക്ക് തിരിച്ചടി. ഹൈക്കോടതി വിധി സ്‌റ്റേ ചെയ്യണമെന്ന കര്‍ണാടകയുടെ ആവശ്യം സുപ്രീംകോടതി നിരാകരിച്ചു. അതേസമയം അതിര്‍ത്തി തുറക്കണമെന്ന് കോടതി നിലവില്‍ കര്‍ണാടകയോട് നിര്‍ദേശിച്ചിട്ടില്ല. കേരള, കര്‍ണാടക ചീഫ് സെക്രട്ടറിമാരും, കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെയും ഗതാഗതമന്ത്രാലയത്തിന്റെയും സെക്രട്ടറിമാരും വിഷയം ചര്‍ച്ച ചെയ്ത് പരിഹാരമുണ്ടാക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതിര്‍ത്തി തുറക്കണമെന്ന് കോടതി നിലവില്‍ കര്‍ണാടകയോട് നിര്‍ദേശിച്ചിട്ടില്ല. രോഗികളെ കടത്തി വിടാന്‍ മാര്‍ഗരേഖ തയ്യാറാക്കണമെന്നും കോടതി നിര്‍ദേശമുണ്ട്. എന്നാല്‍ ഏതൊക്കെ രോഗികളെ കൊണ്ടുപോകാം എന്നകാര്യത്തില്‍ തീരുമാനം ആയിട്ടില്ല. ഇക്കാര്യം തീരുമാനിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് എല്‍ നാഗേശ്വര റാവുവിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വീഡിയോ കോണ്‍ഫറന്‍സിങ് വഴിയായിരുന്നു ഹര്‍ജി പരിഗണിച്ചത്.

കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ അടക്കമുള്ളവര്‍ നല്‍കിയ ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണനയ്ക്ക് എടുത്തില്ല. കേരള, കര്‍ണാടക സംസ്ഥാനങ്ങളുടെ മാത്രം വാദം കേള്‍ക്കാനായിരുന്നു തീരുമാനം. ഒന്നര മണിക്കൂറോളം നീണ്ട വാദപ്രതിവാദത്തിന് ശേഷമായിരുന്നു സുപ്രീംകോടതിയുടെ നിര്‍ദേശം.

Related Stories

No stories found.
logo
The Cue
www.thecue.in