കെഎസ്ആര്‍ടിസിക്ക് ആശ്വാസം; അമിത ഡീസല്‍ വിലയില്‍ കേന്ദ്രത്തിനും എണ്ണക്കമ്പനികള്‍ക്കും സുപ്രീം കോടതി നോട്ടീസ്

കെഎസ്ആര്‍ടിസിക്ക് ആശ്വാസം; അമിത ഡീസല്‍ വിലയില്‍ കേന്ദ്രത്തിനും എണ്ണക്കമ്പനികള്‍ക്കും സുപ്രീം കോടതി നോട്ടീസ്

ഹൈ സ്പീഡ് ഡീസലിന് അമിത വില ഈടാക്കുന്നതിനെതിരെ കെ.എസ്.ആര്‍.ടി.സി സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിനും എണ്ണ കമ്പനികള്‍ക്കും നോട്ടീസയച്ച് സുപ്രീംകോടതി.

വിപണി വിലയേക്കാള്‍ കൂടുതല്‍ തുക കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് ഈടാക്കുന്നത് ഗൗരവമേറിയ വിഷയമാണെന്ന് ജസ്റ്റിസ് അബ്ദുള്‍ നസീര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കേസില്‍ എട്ടാഴ്ചയ്ക്ക് അകം മറുപടി നല്‍കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു. വിലനിര്‍ണയത്തില്‍ തര്‍ക്കമുണ്ടെങ്കില്‍ കെ.എസ്.ആര്‍.ടി.സി ആര്‍ബ്രിട്രേഷന്‍ കോടതിയെ സമീപിക്കണമെന്ന ഹൈക്കോടതി ഉത്തരവും സുപ്രീംകോടതി സ്റ്റേ ചെയ്തു. കമ്പനികളുടെ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കെ.എസ്.ആര്‍.ടി.സി കോടതിയില്‍ വാദിച്ചു.

കെ.എസ്.ആര്‍.ടി.സിക്ക് വിപണി നിരക്കില്‍ തന്നെ ഡീസല്‍ വില നല്‍കാന്‍ നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

വില നിര്‍ണയിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് അധികാരമുണ്ടെന്നും നയപരമായ തീരുമാനമാണെന്നുമുള്ള എണ്ണക്കമ്പനികളുടെ വാദം അംഗീകരിച്ചായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

Related Stories

No stories found.
logo
The Cue
www.thecue.in