കുഞ്ഞു മുഹമ്മദിനായി കേരളം കൈകോർക്കുന്നു; പതിന്നാല് കോടിയായി; ഇനി വേണ്ടത് നാല് കോടി

കുഞ്ഞു മുഹമ്മദിനായി കേരളം കൈകോർക്കുന്നു; പതിന്നാല്  കോടിയായി; ഇനി വേണ്ടത് നാല് കോടി

കണ്ണൂർ മാട്ടൂലിലെ ഒന്നരവയസ്സുകാരൻ മുഹമ്മദിന് സഹായ പ്രവാഹം. അപൂര്‍വ രോഗം ബാധിച്ച് ചികിത്സയിലായ മുഹമ്മദിന്റെയും സഹോദരി അഫ്രയുടെയും അവസ്ഥ കണ്ണീരോടെ മാത്രമേ കണ്ടിരിക്കാനാവൂ . മുഹമ്മദിന്റെ ചികിത്സക്ക് 18 കോടി രൂപയാണ് വേണ്ടത്. ഏഷ്യാനെറ്റ് ന്യൂസില്‍ ഇവരെക്കുറിച്ചുള്ള വാർത്ത വന്നതോടെയാണ് അക്കൗണ്ടിലേക്ക് പണം എത്തുവാൻ തുടങ്ങിയത്. സിനിമ, രാഷ്ട്രീയ, സാമൂഹിക രംഗത്തുള്ളവര്‍ മുഹമ്മദിന്റെ ചികിത്സയ്ക്കായി കൈകോർത്തു. ഇതുവരെ 14 കോടി രൂപയാണ് ലഭിച്ചിരിക്കുന്നത്. ഇനി നാല് കോടി രൂപയാണ് ആവശ്യം.

പേശികളെ ക്ഷയിപ്പിക്കുന്ന സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ രോഗം ബാധിച്ച മുഹമ്മദിനെ ചികിത്സിക്കാന്‍ സോള്‍ജെന്‍സ്മ എന്ന മരുന്നാണ് വേണ്ടത്. ഈ മരുന്ന് ഇന്ത്യയിലെത്തിക്കുവാൻ 18 കോടി രൂപയാണ് ചിലവ്. മുഹമ്മദിന്റെ സഹോദരി അഫ്രക്കും സമാനരോഗമാണ്. ശരീരം തളര്‍ന്ന അഫ്ര ഇപ്പോള്‍ വീല്‍ചെയറിലാണ്. അഫ്രക്ക് ചെറുപ്പത്തില്‍ തന്നെ ഈ മരുന്ന് നല്‍കാന്‍ സാധിച്ചിരുന്നില്ല. തനിക്ക് സംഭവിച്ചത് അനുജന് സംഭവിക്കാതിരിക്കാന്‍ അഫ്രയും മുഹമ്മദിന്റെ മാതാപിതാക്കളായ റഫീഖും മറിയുമ്മയും കേരളത്തോട് സഹായം അഭ്യര്‍ത്ഥിക്കുകയായിരുന്നു.

രണ്ട് വയസിന് മുന്‍പ് മുഹമ്മദിന് സോള്‍ജെന്‍സ്മാ എന്ന മരുന്ന് ഒരു ഡോസ് നല്‍കിയാല്‍ രോഗം ഭേദമാകുമെന്ന് വിദഗ്ധര്‍ പറയുന്നു. മകനെ ജീവിതത്തിലേക്ക് തിരിച്ച് പിടിക്കാന്‍ സുമനസ്സുകളുടെ സഹായത്തിനായി ഈ പിതാവ് അഭ്യർത്ഥിക്കുകയാണ്.

മുഹമ്മദിനെ സഹായിക്കാനായി ചെയ്യേണ്ടത്

മറിയുമ്മ പി.സി., കേരള ഗ്രാമീണ്‍ ബാങ്ക്, മാട്ടൂല്‍ ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍: 40421100007872, ഐ.എഫ്.എസ്.കോഡ്: KLGB0040421. ബ്രാഞ്ച് കോഡ് -40421, ഇ-മെയില്‍- kgb421@keralabank.com, ഗൂഗിള്‍ പേ: 8921223421.

സഹായ കമ്മിറ്റി ചെയര്‍പേഴ്സണ്‍: ഫരിഷ ആബിദ് (മാട്ടൂല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്): 6282131978. കണ്‍വീനര്‍: ടി.പി. അബ്ബാസ്: 8281462881.

Related Stories

No stories found.
logo
The Cue
www.thecue.in