രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം; ആരോഗ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫിനും പങ്ക്

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവം; ആരോഗ്യമന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫിനും പങ്ക്

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗമായിരുന്ന അവിഷിത്ത് കെ.ആറിനെയും പ്രതിചേര്‍ത്തു. എസ്.എഫ്.ഐ വയനാട് ജില്ലാ പ്രസിഡന്റാണ് അവിഷിത്ത് കെ.ആര്‍. അവിഷിത്ത് തന്റെ സ്റ്റാഫ് അംഗമല്ലെന്നും ഈ മാസം ആദ്യം വ്യക്തിപരമായ കാരണങ്ങളാല്‍ അവിഷിത്ത് ഒഴിവായെന്നും മന്ത്രി വ്യക്തമാക്കി.

കേസില്‍ ആറ് എസ്.എഫ്.ഐ പ്രവര്‍ത്തകരെ കൂടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം 25 ആയി . കേസില്‍ 19 എസ്.എഫ്.ഐ പ്രവര്‍ത്തകരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാാജി, എന്നിവരടക്കമാണ് ഇന്നലെ അറസ്റ്റിലായത്. പരിസ്ഥിതി ലോല പ്രശ്‌നത്തില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ച് ഇന്നലെയാണ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in