പോണ്ടിച്ചേരി സര്‍വകലാശാല ക്യാംപസ് ഉടന്‍ തുറക്കണം, പ്രതിഷേധ സമരവുമായി എസ്.എഫ്.ഐ

പോണ്ടിച്ചേരി സര്‍വകലാശാല ക്യാംപസ് ഉടന്‍ തുറക്കണം, പ്രതിഷേധ സമരവുമായി എസ്.എഫ്.ഐ

കൊവിഡിനെ തുടര്‍ന്ന് അടച്ച പോണ്ടിച്ചേരി സര്‍വകലാശാല ഉടന്‍ തുറക്കണമെന്ന് എസ്.എഫ്.ഐ. ക്യാംപസ് തുറക്കണമെന്ന് ആവശ്യപ്പെട്ട് എസ്.എഫ്.ഐ യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധ സമരം നടത്തി.

യൂണിവേഴ്‌സിറ്റി കൗണ്‍സില്‍ നല്‍കിയ പരാതിയില്‍ ഒരു നടപടികളും നാളിതുവരെ യൂണിവേഴ്‌സിറ്റി അധികൃതര്‍ സ്വീകരിച്ചിട്ടില്ലെന്നും എസ്.എഫ്.ഐ വ്യക്തമാക്കി.

തമിഴ്‌നാട്ടില്‍ സ്‌കൂളുകള്‍ അടക്കം തുറന്ന് പ്രവര്‍ത്തിച്ചു വരുന്ന സാഹചര്യത്തില്‍ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി ക്യാംപസ് അടഞ്ഞു കിടക്കുന്നത് പ്രതിഷേധാര്‍ഹമാണെന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് കേന്ദ്ര കമ്മിറ്റി അംഗം ജയ പ്രകാശ് പറഞ്ഞു.

രാജ്യത്തെ മറ്റു സര്‍വകലാശാലകള്‍ തുറന്ന് പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. കൊവിഡ് മൂലമാണ് ക്യാമ്പസ് അടച്ചിരിക്കുന്നത് എന്നതാണ് പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി നല്‍കുന്ന വിശദീകരണം. എന്നാല്‍ വിദ്യാര്‍ഥികളില്‍നിന്ന് ഒരു ഇളവ് പോലുമില്ലാതെ ഫീസ് വാങ്ങുന്നത് അന്യായമാണെന്നും ജയ പ്രകാശ് കൂട്ടിച്ചേര്‍ത്തു.

വിദ്യാര്‍ത്ഥികള്‍ക്ക് ഉടന്‍ വാക്സിനേഷന്‍ നല്‍കികൊണ്ട് ക്യാംപസ് തുറക്കണം എന്നാണ് എസ്.എഫ്.ഐ ആവശ്യപ്പെടുന്നത്. എസ്.എഫ്.ഐ പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റി യൂണിറ്റ് സെക്രട്ടറി ഫൈസല്‍ ബന്ന അധ്യക്ഷനായി.

Related Stories

No stories found.
logo
The Cue
www.thecue.in