ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് പറയുന്നവര്‍ക്ക് വേറെ ഉദ്ദേശം: സജി ചെറിയാന്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് പറയുന്നവര്‍ക്ക് വേറെ ഉദ്ദേശം: സജി ചെറിയാന്‍

സിനിമ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ചൂഷണങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് ആവര്‍ത്തിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് പറയുന്നവര്‍ വേറെ പലതും ഉദ്ദേശിച്ചാണ് അത് ആവശ്യപ്പെടുന്നതെന്നും സര്‍ക്കാര്‍ വച്ച കമ്മിറ്റിയുടെ റിപ്പോര്‍ട്ട് പുറത്ത് വിടണോ വേണ്ടയോ എന്നത് സര്‍ക്കാര്‍ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

'റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വേറെ കാര്യങ്ങള്‍ ഉദ്ദേശിച്ച് പറയുന്നതാണ്. അതൊന്നുമല്ല നമ്മുടെ മുന്നിലുള്ള വിഷയം. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സഹോദരിമാര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുകയാണ് വേണ്ടത്. ഗവണ്‍മെന്റ് വെച്ച റിപ്പോര്‍ട്ട് പുറത്തുവിടണോ വേണ്ടയോ എന്ന് ഗവണ്‍മെന്റ് തീരുമാനിക്കും. ആ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെ സര്‍ക്കാര്‍ അംഗീകരിച്ചു. അതാണ് പ്രധാനം- സജി ചെറിയാന്‍ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ പുറത്തുവിടണമെന്ന് പറയുന്നവര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടോ എന്നും മന്ത്രി ചോദിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് ശക്തമായ നിയമം നമ്മുടെ രാജ്യത്തുണ്ട്. ആ നിയമം നിലനില്‍ക്കെയാണ് സിനിമാ രംഗത്തുനിന്നും പരാതികള്‍ വന്നുകൊണ്ടിരിക്കുന്നത്. അത് തീര്‍ച്ചയായും ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. വനിതകളുടെ സുരക്ഷിതത്വബോധം ചോദ്യം ചെയ്യപ്പെടുന്ന സംഭവങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. അതുകൊണ്ട് കുറച്ചുകൂടി ശക്തമായ നിയമം ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും അദ്ദേഹം വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in