'സംരക്ഷണം നല്‍കേണ്ടവര്‍ക്ക് സിനിമാ പ്രചാരണത്തിന് ശേഷം സമയമില്ല'; കശ്മീരില്‍ കേന്ദ്രത്തിനെതിരെ രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി
രാഹുല്‍ ഗാന്ധി

കശ്മീരില്‍ സാധാരണക്കാര്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെടുന്നതില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി.ജെ.പിക്ക് അധികാരത്തിലേറാനുള്ള ഏണി മാത്രമായിരുന്നു കശ്മീര്‍. കശ്മീരില്‍ സമാധാനം സ്ഥാപിക്കാന്‍ പ്രധാനമന്ത്രി നടപടി സ്വീകരിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.

'' ബാങ്ക് മാനേജര്‍, അധ്യാപകര്‍ തുടങ്ങി നിരപരാധികളായ ആളുകള്‍ ദിവസവും കൊല്ലപ്പെടുകയാണ്. കശ്മീരി പണ്ഡിറ്റുകള്‍ പലായനം നടത്തുന്നു. സംരക്ഷണം നല്‍കേണ്ടവര്‍ക്ക് സിനിമ പ്രചാരണത്തിന് ശേഷം സമയമില്ല,'' രാഹുല്‍ പറഞ്ഞു.

കുല്‍ഗാമില്‍ ബാങ്ക് മാനേജരെ ഭീകരര്‍ വെടിവെച്ചു കൊന്നതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ പ്രതികരണം. ഒരു മാസത്തിനിടെ കശ്മീരില്‍ ഭീകരര്‍ കൊലപ്പെടുത്തുന്ന അഞ്ചാമത്തെ പ്രദേശവാസിയാണ് ബാങ്ക് മാനേജരായ വിജയകുമാര്‍.

Related Stories

No stories found.
logo
The Cue
www.thecue.in