കൊവിഡ് പ്രതിരോധത്തില്‍ പ്രതിപക്ഷത്തിനും പങ്ക് വഹിക്കാനുണ്ട്; വിമര്‍ശനങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധത്തില്‍ പ്രതിപക്ഷത്തിനും പങ്ക് വഹിക്കാനുണ്ട്; വിമര്‍ശനങ്ങള്‍ നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധം നടത്തുന്നതിന് ഭരണപക്ഷ പ്രതിപക്ഷ വ്യത്യാസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തി കാണിക്കുക എന്ന ഒരേയൊരു ലക്ഷ്യമാണ് ദുഷ്പ്രചാരണം നടത്തുന്നവര്‍ക്ക് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരെയും ഒരുമിച്ച് കൊണ്ടു പോകാനുള്ള നടപടിയാണ് സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിരോധം ഉദ്യോഗസ്ഥര്‍ ഹൈജാക്ക് ചെയ്തു എന്ന ആരോപണം തെറ്റാണ്. ചില കോണുകളില്‍ നിന്നും ഉയരുന്ന വിമര്‍ശനം നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

കൊവിഡ് പ്രതിരോധം എന്നത് നാട് ആകെ നടത്തുന്ന ഒരു കാര്യമാണ്. അതിന് ഭരണപക്ഷമെന്നോ പ്രതിപക്ഷമെന്നോ ഇല്ല. കൊവിഡ് പ്രതിരോധം ഉദ്യോഗസ്ഥര്‍ ഹൈജാക്ക് ചെയ്തു എന്ന ആരോപണം കേട്ടു. യഥാര്‍ത്ഥത്തില്‍ കൊവിഡ് പ്രതിരോധത്തില്‍ എല്ലാ ഉദ്യോഗസ്ഥരും പങ്കുവഹിക്കുകയല്ലേ. വളണ്ടിയര്‍മാരും തദ്ദേശ സ്വയംഭരണവകുപ്പിലെ ആളുകളും എത്ര വലിയ പങ്കാണ് വഹിച്ചിരിക്കുന്നത്.

കൊവിഡുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തി കാണിക്കുക എന്ന ഒരേയൊരു ലക്ഷ്യമാണ് ഇവര്‍ക്ക് ഉള്ളത്. സര്‍ക്കാര്‍ വേറെ ഉദ്യോഗസ്ഥര്‍ വേറെ എന്ന രീതിയില്‍ ഒരു വേര്‍തിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുക. എല്ലാവരെയും ഒരുമിച്ച് കൊണ്ടു പോകാനാണ് സര്‍ക്കാര്‍ ഇതുവരെയും ശ്രമിച്ചിട്ടുള്ളത്. നിര്‍ഭാഗ്യകരമായ വിമര്‍ശനമാണ് ചില കോണുകളില്‍ നിന്ന് ഉണ്ടാവുന്നത്.

വലിപ്പചെറുപ്പമില്ലാതെ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ഒന്നര കൊല്ലമായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സജീവമായി പങ്കെടുത്ത് വരികയാണ്

ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യാനുള്ളത്. പ്രതിപക്ഷത്തിനും കൊവിഡ് പ്രതിരോധത്തില്‍ വലിയ പങ്ക് വഹിക്കാനുണ്ട്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ പ്രതിപക്ഷത്തുള്ളവര്‍ പോലും ഇടപെടുന്നുണ്ട്. ഒരു മാഹാമാരിയെ ആണ് നേരിടുന്നത്. ആളുകളെ ഒന്നിക്കാനും ഒരുമിപ്പിക്കാനുമുള്ള വാക്കുകളാണ് ഇവരില്‍ നിന്നും നാട് പ്രതീക്ഷിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in