'ജാതി ചോദിച്ച് മാറ്റി നിര്‍ത്തി, തിരിച്ചയച്ചു', അച്ഛന്റെ കാലം മുതല്‍ വിവേചനമെന്ന് സംഗീതനാടക അക്കാദമി പുരസ്‌കാര ജേതാവ്

'ജാതി ചോദിച്ച് മാറ്റി നിര്‍ത്തി, തിരിച്ചയച്ചു', അച്ഛന്റെ കാലം മുതല്‍ വിവേചനമെന്ന് സംഗീതനാടക അക്കാദമി പുരസ്‌കാര ജേതാവ്

പട്ടികജാതിക്കാരനായതിനാല്‍ നേരിടുന്ന ജാതി വിവേചനത്തെ കുറിച്ച് തുറന്നുപറഞ്ഞ് ഇത്തവണത്തെ കേരള സംഗീത നാടക അക്കാദമി പുരസ്‌കാര ജേതാവും തിമില കലാകാരനുമായ പെരിങ്ങോട് ചന്ദ്രന്‍. ജാതി ചോദിച്ച് തൃശൂര്‍ പൂരത്തില്‍ നിന്നും ഗുരുവായൂരില്‍ നിന്നും മാറ്റി നിര്‍ത്തി. അച്ഛന്റെ കാലം മുതല്‍ വിവേചനം അനുഭവിക്കുകയാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പട്ടിക ജാതിക്കാരനായതിനാലാണ് മഠത്തില്‍ വരവ് പഞ്ചവാദ്യത്തില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. തന്നെക്കാള്‍ ചെറിയ പ്രായക്കാര്‍ക്ക് അവസരം നല്‍കിട്ടും തന്നെ മാത്രം തഴഞ്ഞു. നെന്മാറയില്‍ തിമില കൊട്ടിക്കാതെ പറഞ്ഞയച്ചു. പകലു കൊട്ടണ്ട, രാത്രി കൊട്ടിയാല്‍ മതി എന്നു പറഞ്ഞാണ് അന്ന് ഒഴിവാക്കിയത്. നിറകണ്ണുകളോടെ പലയിടത്ത് നിന്നും കൊട്ടാതെ തിരിച്ചു പോരേണ്ടി വന്നിട്ടുണ്ട്. ഇന്ന് തന്റെ തിമിലയിലെ പ്രഹരങ്ങളെല്ലാം പലരുടേയും മുഖത്തുള്ള അടിയാണെന്നും പെരിങ്ങോട് ചന്ദ്രന്‍ പറഞ്ഞു.

Peringod Chandran About Caste Discrimination

Related Stories

No stories found.
logo
The Cue
www.thecue.in