ട്വന്റി ട്വന്റി വോട്ടുകള്‍ ഇത്തവണ എല്‍ഡിഎഫിലേക്ക് വരും; പി.രാജീവ്

 ട്വന്റി ട്വന്റി വോട്ടുകള്‍  ഇത്തവണ എല്‍ഡിഎഫിലേക്ക് വരും; പി.രാജീവ്

കഴിഞ്ഞ തവണ എഎപിക്കും ട്വന്റി ട്വന്റിക്കും കിട്ടിയ വോട്ട് ഇത്തവണ എല്‍.ഡി.എഫിലേക്ക് വരുമെന്ന് മന്ത്രി പി.രാജീവ്. പ്രൊഫഷണലുകള്‍ രാഷ്ട്രീയത്തിലെത്തണമെന്ന് വിചാരിക്കുന്ന ഒരു വിഭാഗം തൃക്കാക്കരയിലുണ്ട്. അവര്‍ ഡോ. ജോ ജോസഫിന് തന്നെ വോട്ട് ചെയ്യുമെന്നാണ് പി. രാജീവ് പറഞ്ഞത്.

തൃക്കാക്കരയില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ട്വന്റി ട്വന്റിയും മത്സരരംഗത്ത് നിന്ന് പിന്മാറിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ട്വന്റി ട്വന്റി സ്ഥാനാര്‍ത്ഥി ഡോ. ടെറി തോമസിന് 13773 വോട്ടാണ് ലഭിച്ചത്.

നേരത്തെ ട്വന്റി ട്വന്റിയുടെ പിന്മാറ്റം യു.ഡി.എഫുമായുള്ള അഡ്ജസ്റ്റ്‌മെന്റ് ആണോ എന്ന് എം.എല്‍.എ പി.വി ശ്രീനിജന്‍ സംശയം പ്രകടിപ്പിച്ചിരുന്നു.

The Cue
www.thecue.in