ആദ്യമെടുത്ത ലോട്ടറി തിരിച്ചുവച്ചു, ഇന്നലെ ഏഴരക്കെടുത്ത ടിക്കറ്റ്; അനൂപ് പറയുന്നു

ആദ്യമെടുത്ത ലോട്ടറി തിരിച്ചുവച്ചു, ഇന്നലെ ഏഴരക്കെടുത്ത ടിക്കറ്റ്; അനൂപ് പറയുന്നു

ഓട്ടോ ഡ്രൈവര്‍ ജോലി ഉപേക്ഷിച്ച് മലേഷ്യയില്‍ മറ്റൊരു ജോലി നോക്കാനിരിക്കെയാണ് ഓണം ബംപര്‍ ഒന്നാം സമ്മാനമായ 25 കോടി അടിച്ചതെന്ന് ജേതാവ് അനൂപ്. തിരുവനന്തപുരം ശ്രീവരാഹം സ്വദേശിയാണ് അനൂപ്. സെപ്തംബര്‍ 17ന് വൈകിട്ട് ഏഴ് മണിക്കാണ് ടിക്കറ്റെടുത്തത്. ആദ്യമെടുത്ത ലോട്ടറി തിരിച്ചുവച്ചാണ് ടിക്കറ്റെടുത്തത്. നേരത്തെ തന്നെ ലോട്ടറി എടുക്കാന്‍ ആഗ്രഹിച്ചെങ്കിലും പൈസ ഇല്ലാത്തത് കൊണ്ട് എടുത്തില്ല. അടുത്തയാഴ്ച മലേഷ്യയിലേക്ക് പോകാന്‍ ടിക്കറ്റും വിസയും വരാനിരിക്കുകയാണ്. മലേഷ്യയില്‍ ഷെഫ് ആയി ജോലി ലഭിച്ചിരുന്നു. ചെറിയ കടങ്ങളൊക്കെയുണ്ട്. അത് തീര്‍ക്കണം. സമ്മാനം പ്രഖ്യാപിച്ചപ്പോള്‍ അവസാനത്തെ അക്കം സംബന്ധിച്ച് സംശയം ഉണ്ടായിരുന്നു. ഒറ്റ അക്കത്തിന് ഭാഗ്യം നഷ്ടമായമെന്നാണ് കരുതിയത്.

25 കോടിയുടെ ഒന്നാം സമ്മാനം

കേരള സര്‍ക്കാരിന്റെ ഓണം ബംപര്‍ ഒന്നാം സമ്മാനം തിരുവനന്തപുരം ശ്രീവരാഹം സ്വദേശി അനൂപിന്. tj 750605 എന്ന നമ്പരിനാണ് 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. പഴവങ്ങാടി ഭഗവതി ഏജന്‍സി ഇന്നലെ വിറ്റ ടിക്കറ്റിനാണ് സമ്മാനം. കോട്ടയം പാലാ മീനാക്ഷി ഏജന്‍സി വിറ്റ tg 270912നാണ് അഞ്ച് കോടിയുടെ രണ്ടാം സമ്മാനം. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് നറുക്കെടുത്തത്.

ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് നികുതികള്‍ കഴിച്ച് കിട്ടുക 15.75 കോടി രൂപയാണ്. 90 പേര്‍ക്ക് നാലാംസമ്മാനമായി ഒരുലക്ഷം രൂപ വീതവും ലഭിക്കും. 126 കോടി രൂപയാണ് ആകെ ഇത്തവണ വിവിധ ഇനങ്ങളിലായി സമ്മാനമായി നല്‍കുന്നത്.

ഓട്ടോ ഡ്രൈവര്‍ ജോലി ഉപേക്ഷിച്ച് മറ്റൊരു ജോലി തേടി മലേഷ്യക്ക് പോകാനിരിക്കെയാണ് ഭാഗ്യം തേടിയെത്തിയതെന്ന് അനൂപ് മാധ്യമങ്ങളോട്. ലോട്ടറി എടുക്കാന്‍ 50 രൂപയുടെ കുറവുണ്ടായിരുന്നു. മകന്റെ നിക്ഷേപകുടുക്ക പൊട്ടിച്ചാണ് പൈസ തികച്ചതെന്ന് അനൂപ്.

Related Stories

No stories found.
The Cue
www.thecue.in