അപ്പീല്‍ പോകുന്നത് വി.എസിന്റെ അവകാശം; സോളാര്‍ കേസില്‍ വിധികളെല്ലാം തനിക്ക് അനുകൂലമെന്ന് ഉമ്മന്‍ ചാണ്ടി

അപ്പീല്‍ പോകുന്നത് വി.എസിന്റെ അവകാശം; സോളാര്‍ കേസില്‍ വിധികളെല്ലാം തനിക്ക് അനുകൂലമെന്ന് ഉമ്മന്‍ ചാണ്ടി

തെറ്റ് ചെയ്തിട്ടില്ലാത്തതിനാല്‍ മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍ മാനനഷ്ടകേസിലെ വിധിക്കെതിരെ അപ്പീല്‍ പോയാലും പ്രശ്‌നമില്ലെന്ന് ഉമ്മന്‍ ചാണ്ടി. വിധിക്കെതിരെ അപ്പീല്‍ പോകുക എന്നത് വി.എസിന്റെ അവകാശമാണ്. മാനനഷ്ടകേസില്‍ ഉള്‍പ്പെടെ സോളാര്‍ കേസില്‍ ഇതുവരെ വന്ന വിധികളെല്ലാം തനിക്ക് അനുകൂലമാണ്.

സോളാര്‍ കേസുമായി ബന്ധപ്പെട്ട മൂന്ന് കമ്മീഷന്‍ റിപ്പോര്‍ട്ടിലും കുറ്റക്കാരന്‍ ആണെന്ന പരാമര്‍ശം ഇല്ല. തെറ്റ് ചെയ്തിട്ടില്ല എന്നുള്ളത് കൊണ്ട് തന്നെ ഒരു കുഴപ്പവും വരില്ല എന്ന വിശ്വാസമാണ് തനിക്ക് ഉള്ളതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

2014 ലാണ് ഉമ്മന്‍ ചാണ്ടി വി.എസ് അച്യുതാനന്ദനെതിരെ മാനനഷ്ടകേസ് ഫയല്‍ ചെയ്തത്. കേസില്‍ 10,10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന കോടതി വിധിക്കെതിരെ അപ്പീല്‍ പോകുമെന്ന് വി.എസ് അച്യുതാനന്ദന്‍ വ്യക്തമാക്കിയിരുന്നു. കീഴ്‌കോടതികളില്‍ നിന്ന് എപ്പോഴും നീതി ലഭിക്കണമെന്നില്ല എന്നാണ് വി.എസ് പറഞ്ഞത്.

Related Stories

No stories found.
logo
The Cue
www.thecue.in