സംസ്ഥാനത്ത് ഇപ്പോള്‍ സ്‌കൂള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി

സംസ്ഥാനത്ത് ഇപ്പോള്‍ സ്‌കൂള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി.ശിവന്‍കുട്ടി

സംസ്ഥാനത്ത് ഇപ്പോള്‍ സ്‌കൂള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. രോഗവ്യാപനം കൂടിയാല്‍ വിദഗ്ധ അഭിപ്രായം തേടി നടപടി സ്വീകരിക്കുമെന്ന് മന്ത്രി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് ഘട്ടംഘട്ടമായി നടപ്പാക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതിന്റെ ഭാഗമായാണ് വിദ്യാഭ്യാസ ഡയറക്ടര്‍ എന്ന പേര് മാറ്റി ഡയറക്ടര്‍ ജനറല്‍ ഓഫ് എജ്യുക്കേഷന്‍ എന്നായത്.

സ്‌കൂളില്‍ ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്‌മെന്റ് പ്രിന്‍സിപ്പലാകും. മുഴുവന്‍ അധ്യാപക സംഘടനകളുടെയും മാനേജ്‌മെന്റിന്റെയും യോഗം ചേര്‍ന്നിരുന്നതായും മന്ത്രി പറഞ്ഞു.

അധ്യാപക സംഘടനകള്‍ക്ക് അവരുടെ ആവശ്യങ്ങളും പ്രയാസങ്ങളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്താം. അല്ലാതെ രാഷ്ട്രീയ മുദ്രാവാക്യം നടത്തി വിദ്യാഭ്യാസ രംഗം താറുമാറാക്കാന്‍ ശ്രമിച്ചാല്‍ സര്‍ക്കാര്‍ അതിനെ നേരിടുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.

The Cue
www.thecue.in