ഒമിക്രോണ്‍: സംസ്ഥാനത്ത് സ്‌കൂളുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി

ഒമിക്രോണ്‍: സംസ്ഥാനത്ത് സ്‌കൂളുകള്‍ അടയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ അടയ്‌ക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പരീക്ഷകള്‍ നിലവില്‍ നിശ്ചയിച്ചതു പോലെ തന്നെ നടക്കുമെന്നും മന്ത്രി പറഞ്ഞു. നിലവില്‍ ഒമിക്രോണ്‍ കേസുകള്‍ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരോഗ്യ വകുപ്പുമായി ആലോചിച്ചാണ് സ്‌കൂളുകള്‍ തുറന്നത്. അടിയന്തര സാഹചര്യം ഉണ്ടായാല്‍ സ്‌കൂളുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതില്‍ ആരോഗ്യവകുപ്പുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ വലിയ ആശങ്കയാണ് ഉണ്ടായിരിക്കുന്നത്. ഡല്‍ഹിയിലും മഹാരാഷ്ട്രയിലുമാണ് ഏറ്റവുമധികം ഒമിക്രോണ്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in