ഒമിക്രോണ്‍ ജാഗ്രതയില്‍ കേരളവും; കര്‍ശന കൊവിഡ് പ്രോട്ടോക്കോള്‍ നടപ്പിലാക്കും, വിദഗ്ദരുമായി ഇന്ന് ചര്‍ച്ച

ഒമിക്രോണ്‍ ജാഗ്രതയില്‍ കേരളവും; കര്‍ശന കൊവിഡ് പ്രോട്ടോക്കോള്‍ നടപ്പിലാക്കും, വിദഗ്ദരുമായി ഇന്ന് ചര്‍ച്ച

ഒമിക്രോണ്‍ വകഭേദത്തിന്റെ ഭീഷണി ശക്തമായതോടെ ജാഗ്രത കടുപ്പിച്ച് സംസ്ഥാന ആരോഗ്യവകുപ്പും വിദഗ്ദ സമിതിയും. സംസ്ഥാന കൊവിഡ് വിദഗ്ദ സമിതി, ജനിതക ശാസ്ത്ര വിദഗ്ദരുമായി ഇന്ന് ചര്‍ച്ച ചെയ്യും. പുതിയ വകഭേദത്തെക്കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ വരുന്നത് വരെ കര്‍ശന കൊവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കാനാണ് കേരളത്തിന്റെ തീരുമാനം.

50 മുതല്‍ 200 ശതമാനം വരെയാണ് ദക്ഷിണാഫ്രിക്കയടക്കമുള്ള രാജ്യങ്ങളില്‍ കഴിഞ്ഞയാഴ്ച മാത്രം കേസുകളുടെ വളര്‍ച്ച. നിലവില്‍ കേരളത്തില്‍ കൊവിഡ് കേസുകള്‍ മുന്‍ ആഴ്ചകളെ അപേക്ഷിച്ച് കുറഞ്ഞുവരികയാണ്.

വ്യാപനശേഷി കൂടിയ ഒമിക്രോണ്‍ വകഭേദം സംസ്ഥാനത്ത് എത്താനിടയായാല്‍ കൊവിഡ് കേസുകളുടെ എണ്ണം പെട്ടെന്ന് കൂടുമെന്ന ആശങ്കയുണ്ട്. പുതിയ വകഭേദത്തിന് വാക്‌സിന്‍ ഫലപ്രാപ്തിയുണ്ടാകുമോ എന്ന ചര്‍ച്ചകളും സജീവമാണ്.

മാസ്‌ക് അടക്കം കര്‍ശന കൊവിഡ് പ്രോട്ടോക്കോള്‍ തുടരാനും ഊര്‍ജിത വാക്‌സിനേഷന്‍, എയര്‍പോര്‍ട്ടുകളിലെ കര്‍ശന നിരീക്ഷണം, ക്വാറന്റൈന്‍ എന്നിവയ്ക്ക് ഊന്നല്‍ നല്‍കാനുമാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.

Related Stories

No stories found.
logo
The Cue
www.thecue.in