ഒമിക്രോണ്‍; കേന്ദ്രം കൊവിഡ് മാര്‍ഗ രേഖ പുതുക്കുന്നു

ഒമിക്രോണ്‍; കേന്ദ്രം കൊവിഡ് മാര്‍ഗ രേഖ പുതുക്കുന്നു

ഒമിക്രോണ്‍ വ്യാപന സാധ്യതയുടെ പശ്ചാത്തലത്തില്‍ കേന്ദ്രം കൊവിഡ് മാര്‍ഗരേഖ പുതുക്കുമെന്ന് ആഭ്യന്തരമന്ത്രാലയം. രാജ്യാന്തര യാത്രക്കാരുടെ നിരീക്ഷണത്തിനും പരിശോധനയ്ക്കുമുള്ള വ്യവസ്ഥതകള്‍ ഉള്‍പ്പെടുത്തിയാവും പുതിയ മാര്‍ഗരേഖ.

രാജ്യാന്തര യാത്രക്കാരുടെ നിരീക്ഷണത്തിനും പരിശോധനയ്ക്കുമുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാവും പുതിയ മാര്‍ഗരേഖ.

നിലവില്‍ ദക്ഷിണാഫ്രിക്കയ്ക്ക് പുറമെ ഓസ്‌ട്രേലിയയിലും, ഇസ്രായേലിലും യു.കെയിലും രോഗബാധ സ്ഥിരീകരിച്ചു.

യു.കെയിലും ഓസ്‌ട്രേലിയയിലും രണ്ടുപേരിലാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. നാലുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇസ്രായേല്‍ വിദേശികള്‍ക്ക് വിലക്കേര്‍പ്പെടുത്തി.

സംസ്ഥാനങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം തുടരാന്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒമിക്രോണ്‍ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in