സംസ്ഥാനത്ത് ഒമിക്രോണ്‍ സമൂഹ വ്യാപനമില്ല; ജനുവരി 10 മുതല്‍ ബൂസ്റ്റര്‍ ഡോസ് വിതരണമെന്ന് വീണ ജോര്‍ജ്

സംസ്ഥാനത്ത് ഒമിക്രോണ്‍ സമൂഹ വ്യാപനമില്ല; ജനുവരി 10 മുതല്‍ ബൂസ്റ്റര്‍ ഡോസ് വിതരണമെന്ന് വീണ ജോര്‍ജ്

സംസ്ഥാനത്ത് ജനുവരി പത്ത് മുതല്‍ തന്നെ കൊവിഡ് ബൂസ്റ്റര്‍ ഡോസ് വിതരണം ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്.

കൗമാരാക്കാരായ 15,16,17 വയസ് പ്രായമായ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കുന്നതിനുള്ള നടപടികള്‍ നാളെ മുതല്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ഇതുവരെ ഒമിക്രോണിന്റെ സാമൂഹിക വ്യാപനം നടന്നിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒമിക്രോണ്‍ വ്യാപനം തടയുന്നതിന് സാധ്യമായ എല്ലാ നടപടികളും ആരോഗ്യവകുപ്പ് സ്വീകരിച്ചിട്ടുണ്ട്.

രോഗവ്യാപനം തടയുന്നതിന് എല്ലാവരുടെ ഭാഗത്ത് നിന്നും പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

15 മുതല്‍ 18 വരെ പ്രായമുള്ളവര്‍ക്കായി പ്രത്യേക വാക്‌സിനേഷന്‍ കര്‍മ്മപദ്ധതിയുമായാണ് ആരോഗ്യവകുപ്പ് മുന്നോട്ട് പോകുന്നത്. കൊവിന്‍ പോര്‍ട്ടല്‍ വഴിയാണ് രജിസ്‌ട്രേഷന്‍.

15 ലക്ഷം കൗമാരക്കാര്‍ക്കാണ് വാക്‌സിന്‍ നല്‍കേണ്ടത്. രജിസ്‌ട്രേഷന്‍ നടത്താത്തവര്‍ക്ക് വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലും സ്‌പോര്‍ട്ട് രജിസ്‌ട്രേഷന്‍ ഉണ്ടാകും.

രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ വിദ്യാഭ്യാസ വകുപ്പ് അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കും.

The Cue
www.thecue.in