അന്വേഷണ ഉദ്യോഗസ്ഥനെ ലോറിയിടിപ്പിച്ച് കൊല്ലാന്‍ ഗൂഢാലോചന, ദിലീപിനെതിരെ ജാമ്യമില്ലാ കുറ്റം

അന്വേഷണ ഉദ്യോഗസ്ഥനെ ലോറിയിടിപ്പിച്ച് കൊല്ലാന്‍ ഗൂഢാലോചന, ദിലീപിനെതിരെ ജാമ്യമില്ലാ കുറ്റം

നടന്‍ ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്ത് ക്രൈം ബ്രാഞ്ച്. തന്‍റെ സാന്നിധ്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപിന്‍റെ ഭാഗത്ത് നിന്ന് ഗൂഢാലോചന നടന്നു എന്ന ബാലചന്ദ്രകുമാറിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപടക്കം ആറ് പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തല്‍ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനെ ലോറിയിടിപ്പിച്ച് കൊല്ലാനുള്ള ഗൂഢാലോചന നടന്നുവെന്നാണ് പറയുന്നത്. അത് സാധൂകരിക്കുന്ന ചില ഓഡിയോ ക്ലിപ്പുകളും ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് അപായപ്പെടുത്താന്‍ ശ്രമിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തി ക്രൈം ബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.

ഒന്നാം പ്രതി ദിലീപായിരിക്കെ, രണ്ടാം പ്രതി ദിലീപിന്‍റെ സഹോദരന്‍ അനൂപാണ്. മൂന്നാം പ്രതി സഹോദരിഭര്‍ത്താവ് സുരാജും നാലാം പ്രതി അപ്പുവുമാണ്. അഞ്ചാം പ്രതി കണ്ടാലറിയാവുന്ന ഒരാളും ആറാം പ്രതി ചെങ്ങമനാട് സ്വദേശിയായ ബാബുവാണ്. പേര് ചേര്‍ക്കാത്താത്ത ഈ ആറാം പ്രതിക്കെതിരെയാണ് അന്വേഷണം പുരോഗമിക്കുന്നത്. പ്രത്യേക അന്വേഷണ സംഘം ശനിയാഴ്ച കൊച്ചിയില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് പുതിയ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

The Cue
www.thecue.in