'ഞാന്‍ അനുഭവിക്കുന്ന വേദന അവനുണ്ടാകരുത്'; മുഹമ്മദിന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച സഹോദരി അഫ്ര അന്തരിച്ചു

'ഞാന്‍ അനുഭവിക്കുന്ന വേദന അവനുണ്ടാകരുത്'; മുഹമ്മദിന് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച സഹോദരി അഫ്ര അന്തരിച്ചു

മാട്ടൂലില്‍ സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി(എസ്.എം.എ) രോഗബാധിതയായിരുന്ന അഫ്ര അന്തരിച്ചു. പുലര്‍ച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

എസ്.എം.എ രോഗബാധിതനായ സഹോദരന്‍ മുഹമ്മദിന് സഹായം ആവശ്യപ്പെട്ട് അഫ്ര വീല്‍ചെയറിലിരുന്ന് നടത്തിയ അഭ്യര്‍ത്ഥനയ്ക്ക് പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുഹമ്മദിന് സഹായം ലഭിച്ചിരുന്നു.

'' ഞാന്‍ അനുഭവിക്കുന്ന വേദന എന്റെ അനിയന് ഉണ്ടാകരുത്'' എന്ന അഫ്രയുടെ വാക്കുകള്‍ കേരളം ഏറ്റെടുക്കുകയായിരുന്നു. ഇതിന് പിന്നാലെ ചുരുങ്ങിയ ദിവസം കൊണ്ട് മുഹമ്മദിന് ചികിത്സയ്ക്കായുള്ള പണം സമാഹരിക്കാന്‍ സാധിച്ചിരുന്നു.

അഫ്രയ്ക്കും എസ്.എം.എ രോഗത്തിന് ചികിത്സ നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് അസുഖ ബാധിതയായി ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടത്.

Related Stories

No stories found.
The Cue
www.thecue.in