ഇനിയും വിദ്വേഷ പ്രസംഗങ്ങള്‍ തുറന്ന് കാട്ടും, എഫ്‌ഐആറുകളെ പേടിച്ചാല്‍ ഈ പണി നിര്‍ത്തേണ്ടി വരും; മുഹമ്മദ് സുബൈര്‍

ഇനിയും വിദ്വേഷ പ്രസംഗങ്ങള്‍ തുറന്ന് കാട്ടും, എഫ്‌ഐആറുകളെ പേടിച്ചാല്‍ ഈ പണി നിര്‍ത്തേണ്ടി വരും; മുഹമ്മദ് സുബൈര്‍

ഒരു പാഠം പഠിപ്പിക്കണമെന്ന് കരുതി തന്നെയായിരുന്നു തന്റെ അറസ്റ്റെന്ന് ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനും മാധ്യമ പ്രവര്‍ത്തകനുമായ മുഹമ്മദ് സുബൈര്‍. ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് ശേഷം ദ ന്യൂസ് മിനുറ്റിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സുബൈറിന്റെ പ്രതികരണം.

'ഞാന്‍ എന്താണോ ചെയ്യുന്നത് അത് തുടരുക തന്നെ ചെയ്യും. ആള്‍ട്ട് ന്യൂസില്‍ എന്റെ പ്രധാന പണി ഫാക്ട് ചെക്കിംഗ് ആണ്. വിദ്വേഷ പ്രസംഗങ്ങളിലും അത്തരം കണ്ടന്റുകളിലും തന്നെ ശ്രദ്ധ കേന്ദ്രീകരിക്കും. അതിന് പുറകിലുള്ളവരെ തുറന്ന് കാട്ടും. അതിനായി കൂടുതല്‍ സമയം ചിലവഴിക്കും,' മുഹമ്മദ് സുബൈര്‍ പറഞ്ഞു.

മുഹമ്മദ് സുബൈറിന്റെ വാക്കുകള്‍

വിദ്വേഷം എന്നെ സംബന്ധിച്ചിടത്തോളം പുതിയതല്ല. വലതുപക്ഷത്തെക്കുറിച്ച് ആര് എന്ത് പറഞ്ഞാലും അവരെല്ലാം അബ്യൂസ് ചെയ്യപ്പെടും. താങ്കളെ ബംഗ്ലാദേശി എന്ന് വിളിച്ച് കൊണ്ട് ചില മാധ്യമങ്ങള്‍ പോലും പ്രചരണം നടത്തിയെന്ന് നിങ്ങള്‍ പറയുമ്പോള്‍ എനിക്ക് കൃത്യമായിട്ട് അറിയാം അത് ആരൊക്കെയാണെന്ന്.

ഞങ്ങള്‍ അവരെ ഫാക്ട് ചെക്കിംഗ് ചെയ്തു എന്നതുകൊണ്ടാണ് വ്യക്തിപരമായുള്ള ഇത്തരം ഉന്നംവെക്കലുകള്‍. എനിക്ക് ട്വീറ്റുകള്‍ക്ക് 2 കോടി കിട്ടുമെന്നും 20 ലക്ഷം കിട്ടുമെന്നുമൊക്കെ പ്രചരണം ഉണ്ടായിരുന്നു.

ഞാന്‍ അത് നിരന്തരം അനുഭവിക്കുന്നയാളാണ്. സത്യം പറഞ്ഞാല്‍ ഞാന്‍ അതെല്ലാം ചിരിച്ച് തള്ളുകയാണ്. 2014 മുതല്‍ അങ്ങനെ തന്നെയാണ് ചെയ്യുന്നത്.

ഞാന്‍ ഒരു ഫേസ്ബുക്ക് പേജ് തുടങ്ങിയ കാലം മുതല്‍ തന്നെ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായിരുന്നു. ആള്‍ട്ട് ന്യൂസില്‍ ചേര്‍ന്നതിന് ശേഷം അത് കൂടുതലാണ്. ഞാന്‍ ഈ ആളുകളെ മ്യൂട്ട് ചെയ്യുകയായിരുന്നു. അതെല്ലാം വ്യക്തിപരമായി എടുത്താല്‍ ഞാന്‍ ഇപ്പോള്‍ എന്താണോ ചെയ്യുന്നത് അതെനിക്ക് നിര്‍ത്തേണ്ടി വരും.

ഞാന്‍ എന്താണോ ചെയ്യുന്നത് അത് തുടരുക തന്നെ ചെയ്യും. ആള്‍ട്ട് ന്യൂസില്‍ എന്റെ പ്രധാന പണി ഫാക്ട് ചെക്കിംഗ് ആണ്. വിദ്വേഷ പ്രസംഗങ്ങളിലും അത്തരം കണ്ടന്റുകളിലും തന്നെ ശ്രദ്ധ കേന്ദ്രീകരിക്കും. അതിന് പുറകിലുള്ളവരെ തുറന്ന് കാട്ടും. അതിനായി കൂടുതല്‍ സമയം ചിലവഴിക്കും.

മുന്നോട്ട് പോകുമ്പോള്‍ ഒരു പക്ഷേ വാക്കുകളില്‍ കുറച്ച് കൂടി ശ്രദ്ധിക്കുമായിരിക്കും. പക്ഷേ അപ്പോഴും ആര്‍ക്കും എന്തും പറയാന്‍ കഴിയും. എനിക്കെതിരെ കൂടുതല്‍ എഫ്.ഐ.ആറുകളും ഉണ്ടാകുമായിരിക്കും. എഫ്.ഐ.ആര്‍ ഒന്നും വേണ്ട എന്നാണെങ്കില്‍ എനിക്ക് എന്റെ ജോലി പൂര്‍ണമായും ഉപേക്ഷിക്കേണ്ടി വരും.

സുബൈറിനെ ഒരു പാഠം പഠിപ്പിക്കണമെന്ന് കരുതി തന്നെയാണ് അവര്‍ എന്നെ അറസ്റ്റ് ചെയ്തത്. എന്നെ പോലെ പല സുബൈര്‍മാരും ഉണ്ടാകും, മനസിലുള്ളത് പറയുന്നത്. അവരെയും അവര്‍ക്ക് പാഠം പഠിപ്പിക്കണം.

Related Stories

No stories found.
logo
The Cue
www.thecue.in