പത്തുമിനുട്ട് നീണ്ട കൂടിക്കാഴ്ച, രജനികാന്തിനെ കാണാന്‍ ആശുപത്രിയിലെത്തി എം.കെ സ്റ്റാലിന്‍

പത്തുമിനുട്ട് നീണ്ട കൂടിക്കാഴ്ച, രജനികാന്തിനെ കാണാന്‍ ആശുപത്രിയിലെത്തി എം.കെ സ്റ്റാലിന്‍

ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തമിഴ് നടന്‍ രജിനികാന്തിനെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. ആരോഗ്യമന്ത്രിക്കൊപ്പമാണ് സ്റ്റാലിന്‍ രജനികാന്തിനെ സന്ദര്‍ശിച്ചത്.

പത്തുമിനുട്ടാണ് കൂടിക്കാഴ്ച നടത്തിയത്. ഡോക്ടര്‍മാരോട് മുഖ്യമന്ത്രി രജനികാന്തിന്റെ ആരോഗ്യനിലയെക്കുറിച്ച് സംസാരിച്ചു. കരോറ്റിഡ് ആര്‍ട്ടറി റിവാസ്‌കുലറൈസേഷന്‍ ശസ്ത്രക്രിയയ്ക്കായാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുത്ത ദിവസങ്ങളില്‍ തന്നെ പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

ഒക്ടോബര്‍ 28ന് സ്ഥിരമായുള്ള മെഡിക്കല്‍ പരിശോധനയുടെ ഭാഗമായാണ് ആശുപത്രിയിലെത്തിയതെന്നാണ് ഭാര്യ ലത പറഞ്ഞത്. രജനികാന്തിന്റെ ആരോഗ്യനില മോശമായെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ വിശ്വസിക്കരുതെന്നും കുടുംബാംഗങ്ങള്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

അതേസമയം കാവേരി ആശുപത്രിക്ക് മുന്നില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ആശുപത്രിക്ക് മുന്നില്‍ മുപ്പതോളം പൊലീസുകാരെ നിയോഗിച്ചിട്ടുണ്ട്.

ഡല്‍ഹിയില്‍ വെച്ച് നടന്ന ദേശീയ ചലച്ചിത്ര അവാര്‍ഡ് ചടങ്ങില്‍ ദാദാസാഹേബ് ഫാല്‍ക്കേ പുരസ്‌കാരം സ്വീകരിച്ച ശേഷം കഴിഞ്ഞ ദിവസമാണ് രജനികാന്ത് ചെന്നൈയില്‍ തിരിച്ചെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in