ലിംഗ തുല്യതയുള്ള ആശയങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പിന്തുണക്കും: മന്ത്രി വി ശിവന്‍കുട്ടി

ലിംഗ തുല്യതയുള്ള ആശയങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പിന്തുണക്കും: മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂളുകളിലെ യൂണിഫോം സംബന്ധിച്ച് ലിംഗ തുല്യതയുമായി ബന്ധപ്പെട്ട ആശയങ്ങളെ പൊതുവിദ്യാഭ്യാസ വകുപ്പ് പിന്തുണക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എറണാകുളം വളയന്‍ ചിറങ്ങര ഗവര്‍മെന്റ് എല്‍.പി സ്‌കൂളില്‍ പൊതുസമ്മതത്തോടെ കൈക്കൊണ്ട യൂണിഫോം സംബന്ധിച്ച തീരുമാനം പൊതുവിദ്യാഭ്യാസ വകുപ്പ് സ്വാഗതം ചെയ്തതാണ്. ബാലുശ്ശേരി ഗവണ്‍മെന്റ് എച്ച്. എസ്.എസിലും പൊതുതീരുമാനപ്രകാരമുള്ള നടപടിയെ സ്വാഗതം ചെയ്യുന്നു.

മാറുന്ന ലോകത്തിന് അനുസരിച്ച് വിദ്യാഭ്യാസ ക്രമത്തിലും മാറ്റം വരേണ്ടതുണ്ട്.പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ലിംഗ സമത്വം, ലിംഗനീതി, ലിംഗാവബോധം എന്നിവ മുന്‍നിര്‍ത്തി ടെക്സ്റ്റ് ബുക്കുകള്‍ ഓഡിറ്റ് ചെയ്യപ്പെടുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്.

സമൂഹത്തിന്റെ പുരോഗമനപരമായ മാറ്റങ്ങളെ ഉള്‍ക്കൊണ്ടുകൊണ്ട് മാത്രമേ വിദ്യാഭ്യാസ പ്രക്രിയക്കും മുന്നോട്ടുപോകാന്‍ ആകൂ. എന്നാല്‍ ഒന്നും അടിച്ചേല്‍പ്പിക്കുക അല്ല നയം. ഇക്കാര്യത്തില്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല. സമൂഹം ഇക്കാര്യങ്ങള്‍ ഒക്കെ ചര്‍ച്ച ചെയ്യട്ടെ. ക്രിയാത്മകമായ ചര്‍ച്ചകളും പുരോഗമനപരമായ ചിന്തകളും സമൂഹത്തെ മുന്നോട്ട് നയിക്കുകയേ ഉള്ളൂവെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in